Posted On
date_range Updated On
date_range ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ
വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു പ്രകോപനവും ഇല്ലാതെ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മോനൂപ്പയെ പിടികൂടി. നിലവിൽ അരീക്കോട്, വാഴക്കാട് സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ട്. മലപ്പുറം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.