കവർച്ച സംഘത്തിന്റെ വാഹനം

എ.ടി.എമ്മിലേക്ക് കൊണ്ടുപോയ പണം കവർന്ന സംഭവം; 5.76 കോടി രൂപ കണ്ടെത്തി, മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: എ.​ടി.​എ​മ്മി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ 7.11 കോ​ടി രൂ​പ ​കൊ​ള്ള​യ​ടി​ച്ച സം​ഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസ്. ഇവരിൽ നിന്നും 5.76 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. 60 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കവർച്ച നടത്താനായി സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാർ പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

കവർച്ച നടത്തിയ ശേഷം ഇന്നോവയിൽ രക്ഷപെട്ട സംഘം മറ്റൊരു വാഹനത്തിൽ രക്ഷപെട്ടതായും പൊലീസ് സംശയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഏകദേശം ഒരുമണിയോടെയാണ് കവർച്ച നടന്നത്. അശോക സ്തംഭം-ജയനഗർ ഡയറി പരിസരത്തുവെച്ചാണ് കവർച്ച സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. കവർച്ച സംഘം വാഹനത്തിൽ രക്ഷപെട്ടതിന് പിന്നാലെ സിദ്ധാപുര പൊലീസ് സ്റ്റേഷനിൽ പോലായി കേസ് രജിസ്റ്റർ ചെയ്തതായി ആർ.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    
News Summary - ATM robbery incident; Rs 5.76 crore recovered, three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.