ദിസ്പൂർ: അസമിൽ 1.5 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. സോനിത്പൂർ ജില്ലയിലെ താനമുഖിലാണ് സംഭവം. 'കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പരിശോധനക്കിടെ പൊലീസ് കൈകാണിച്ചിട്ടും ഒരു കാർ നിർത്താതെ പോയി.
വാഹനത്തെ പിന്തുടരുകയും കുറച്ച് ദൂരം പിന്നിട്ട ശേഷം കാറിന് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ കാർ നിർത്തി ഓടിപ്പോയി. ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്'-പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ നിന്ന് 42 ബാഗുകളിലായി സൂക്ഷിച്ച 200 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഡ്രൈവർ ഉപേക്ഷിച്ച വോക്കി ടോക്കിയും പൊലീസ് കണ്ടെടുത്തു.
അടുത്തിടെ, ഓഗസ്റ്റിൽ ഒരു ട്രക്കിൽ റബ്ബർ ബണ്ടിലുകൾക്കടിയിൽ ഒളിപ്പിച്ച 4728 കിലോഗ്രാം കഞ്ചാവ് അസം-ത്രിപുര അതിർത്തിക്ക് സമീപം കരിംഗഞ്ച് പൊലീസ് പിടിച്ചെടുത്തിരുന്നു.15 കോടിയോളം രൂപയായിരുന്നു ഇതിന്‍റെ മൊത്തം വിപണി മൂല്യം. ത്രിപുരയിൽ നിന്ന് വരികയായിരുന്ന ട്രക്ക് പതിവ് പരിശോധനക്കിടെയാണ് പിടികൂടിയത്. നാഷനൽ ഹൈവേ-എട്ടിലെ ചുറൈബാരി (അസം-ത്രിപുര അതിർത്തി) നാക ചെക്ക് പോയിന്റിൽ പ്രത്യേക പരിശോധന ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.