പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും പണം കവർന്ന കേസിലെ മൂന്നാം പ്രതി പിടിയിൽ

മണ്ണഞ്ചേരി:കലവൂർ പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും പണം കവർന്ന കേസിൽ മൂന്നാം പ്രതി പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 16ആം വാർഡ് തെക്കേ വെളിയിൽ ബാബുമോൻ (34) ആണ് പിടിയിലായത്. ഇയാളെ  റിമാൻഡ് ചെയ്തു.

കേസിൽ നേരത്തേ അറസ്റ്റിലായ മണ്ണഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ്‌ കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28), കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക് സുരേഷ് (27) എന്നിവരെ പണം തട്ടാൻ പ്രേരിപ്പിച്ചതും ആസൂത്രണം ചെയ്തതും ബാബുവും മറ്റു ചിലരും ചേർന്നാണ്. മറ്റു പ്രതികൾക്കായി  അന്വേഷണം നടക്കുന്നതായി പൊലിസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. കലവൂർ വടക്ക് നടേശ് ഫ്യുവൽസിലെ ജീവനക്കാരൻ എസ്.പൊന്നപ്പ (67) നെ ആക്രമിച്ചാണ് 13,63,000 രൂപ കവർന്നത്. എസ്.എൻ.ഡി.പി.അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ്റെ ഉടമസ്ഥതയിലുള്ള പമ്പാണിത്.

ആലപ്പുഴ ഡി.വൈ.എസ്. പി  എൻ.ജയരാജിന്‍റെ നേതൃത്വത്തിൽ മണ്ണഞ്ചേരി സി. ഐ. രവിസന്തോഷ്, സൈബർ സെൽ എസ്.ഐ  എം. കെ. രാജേഷ്, മണ്ണഞ്ചേരി  എസ്.ഐ.കെ. ആർ.ബിജു, ബി. കെ. അശോകൻ, എ.എസ്.ഐ  ആർ. മോഹൻകുമാർ , ജില്ലാ ക്രൈം ബ്രാഞ്ച് എ.എസ്.ഐ  സുധീർ സിപിഓമാരായ എ. അരുൺ കുമാർ ,കെ.എസ്. ഷൈജു , വി. എസ്. ബിനോജ്, ജോസഫ് ജോയ്, പി.ബി. ജഗദീഷ് , സി.പി. പ്രവീഷ് എന്നിവർ ഉൾപ്പെടുന്ന അന്വെഷണ സംഘമാണ് പ്രതിയെ പിടിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.