Posted On
date_range Updated On
date_range മദ്യത്തിെൻറ വിലയെ ചൊല്ലി തർക്കം, ബാര് അടിച്ച് തകര്ത്ത സംഭവത്തിൽ രണ്ട് പേര് അറസ്റ്റില്
തൃശൂര്: മദ്യത്തിെൻറ വിലയെചൊല്ലിയുളള തർക്കം തൃശൂരില് ബാര് അടിച്ച് തകര്ക്കുന്നതിലേക്ക് കലാശിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരാണ് പിടിയിലായത്.
കോട്ടപ്പടി ഫോര്ട്ട് ഗേറ്റ് ബാറില് ബുധനാഴ്ച രാത്രിയാണ് സംഭവം. 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്കണമെന്ന് യുവാക്കള് ആവശ്യപ്പെട്ടു. ഇത് നല്കാതെ വന്നതോടെ ജീവനക്കാരുമായി തർക്കമായി. തുടർന്ന്, ഇവരെ ഇവിടെനിന്ന് പുറത്താക്കി. ഇതോടെ, ഇരുമ്പ് വടിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില് പരിക്കേറ്റ മൂന്ന് ജീവനക്കാരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.