ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

നെടുമ്പാശേരി: വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശേരി പൊലീസി​െൻറ പിടിയിൽ. നിലമ്പൂർ തമ്പുരാട്ടിക്കല്ല് മണപ്പുറത്ത് വീട്ടിൽ രതീഷ് (31) നെയാണ് പിടികൂടിയത്.

നിലമ്പൂർ അനുമോദയം വീട്ടിൽ അതുൽ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടിൽ അൻഷിഫ് (19), കോഴിക്കോട് ചേവായൂർ തച്ചിരക്കണ്ടി വീട്ടിൽ വിബീഷ് (21) എന്നിവരെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു.

കഴിഞ്ഞ 8 ന് പുലർച്ചെ ദേശീയ പാതയിൽ കരിയാടാണ് സംഭവം. പൊലീസ് പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹൈവേയിൽ കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം.

അതിന് തയ്യാറെടുക്കുമ്പോഴാണ് പൊലിസ് പിടികൂടിയത്. ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കി​െൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ അരീക്കോട് നിന്ന് പിടിയിലാകുന്നത്.

എസ്.എച്ച്.ഒ പി.എം ബൈജു, എ.എസ്.ഐ മാരായ പി.കെ ബാലചന്ദ്രൻ, പി.ജി സാബു, എം.എസ് ബിജേഷ്, സി.പി.ഒ എം.ആർ മിഥുൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. കോടതിയിൽ ഹാജാരാക്കി പ്രതിയെ റിമാൻറ് ചെയ്തു.

Tags:    
News Summary - Another member of the gang who robbed the highway has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.