കോളജ് കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിയുടെ ആത്മഹത്യ; മാനേജ്മെന്‍റിനെതിരെ ആരോപണവുമായി കുടുംബം, നിഷേധിച്ച് പൊലീസ്

ചിറ്റൂർ: തമിഴ്നാട് ചിറ്റൂരിൽ എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ രുദ്ര മൂർത്തി കോളജ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രഷിക്കാനായില്ല.

പ്രണയബന്ധത്തെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ചിറ്റൂർ ഡി.എസ്.പി സായ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയബന്ധമല്ലെന്നും കോളജ് മാനേജ്മെന്‍റാണ് എന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കോളജിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. മരിച്ച വിദ്യാർഥിയുടെ കുടുംബവും ലോക്കൽ പൊലീസും തമ്മിലുള്ള സംഘർഷാവസ്ഥയാണ് പ്രതിഷേധത്തിന് കാരണമായത്.

മകന്‍റെ മരണകാരണം അറിയാൻ കോളജിൽ എത്തിയ കുടുംബവും മാനേജ്മെന്‍റും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടുകയായിരുന്നു. ഇതിനിടെ ചിറ്റൂർ താലൂക്ക് സർക്കിൾ ഇൻസ്‌പെക്ടർ നിത്യ ബാബു കുടുംബാംഗങ്ങളെ തള്ളിമാറ്റിയത് സംഭവം കൂടുതൽ വഷളാക്കി. കോളജ് മാനേജ്മെന്‍റിന്‍റെ മോശം പെരുമാറ്റമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Tags:    
News Summary - Andhra BTech student jumps to death from campus building family alleges college management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.