ഷാഹിറ

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

തിരുവനന്തപുരം:  അരുവിക്കരയിൽ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് ഷാഹിറ നേരത്തെ മരിച്ചിരുന്നു. 

ഭാര്യ മാതാവ് ഷാഹിറയെ വെട്ടിക്കൊന്ന ശേഷം ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അലിഅക്ബർ സ്വയം തീ കൊളുത്തി. അലിഅക്ബർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ നാലുമണിക്കാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. അലി അക്ബർ നാളെ സർവിസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് കൊലപാതകം ചെയ്തത്.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്ന് കരുതുന്നു. ഇരുനില വീട്ടിൽ അലി അക്ബർ മുകളിലെ നിലയിലും ഭാര്യയും ഭാര്യാമാതാവും താഴെത്തെ നിലയിലുമാണ് താമസം. 10 വർഷമായി ഇവർ തമ്മിൽ കുടുംബ കോടതിയിൽ കേസുണ്ട്.

Tags:    
News Summary - After her mother-in-law, her husband's stabed wife also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.