ഷാൻ
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂത്താട്ടുകുളം കുങ്കുമശേരി ഭാഗത്ത് കുഴിമറ്റത്ത് വീട്ടിൽ ഷാൻ പി. സാജുവിനെയാണ് (28) പെരുമ്പാവൂർ അതിവേഗ കോടതി ജീവപര്യന്തം തടവും 40,000 രൂപ പിഴയും വിധിച്ചത്.
കുത്താട്ടുകുളം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എ.എസ്.ഐ എൻ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.