Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
മാന്നാർ (ആലപ്പുഴ): നിരവധി കേസുകളിൽ പ്രതിയും മാന്നാർ പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളുമായ മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ കരിയിൽ കിഴക്കേതിൽ സുരേഷിനെ (44) കാപ്പ വകുപ്പ് ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. കൊലപാതകം, അടിപിടി, ആത്മഹത്യാ പ്രേരണ, ആയുധം കൈവശം വയ്ക്കൽ, നാർക്കോട്ടിക് തുടങ്ങിയ വകുപ്പുകളിലുള്ള കേസുകളിൽ ഇയാൾ പ്രതിയാണ്.
കുട്ടമ്പേരൂർ കുന്നത്തൂർ ദേവിക്ഷേത്രത്തിൽ അടുത്തിടെ നടന്ന സംഘർഷത്തിലും ഇയാൾ പ്രതിയാണ്. സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ എ. അനീഷ് നൽകിയ വിവരത്തെതുടർന്ന് ജില്ല പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസാണ് നാട് കടത്താൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.