Posted On
date_range Updated On
date_range ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 73 വർഷം തടവും 1,85000 രൂപ പിഴയും
കുന്നംകുളം: ഒമ്പത് വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 73 വർഷം തടവും 1,85000 രൂപ പിഴയും. വാടാനപ്പള്ളി ഇത്തിക്കാട്ട് വീട്ടിൽ വിനോദ് എന്ന ഉണ്ണിമോനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ ടെറസിലും കഞ്ഞിപ്പുരയിലും വെച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ ബിജോയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.