ന്യൂഡൽഹി: ഡൽഹിയിൽ ട്യൂഷൻ അധ്യാപകന്റെ സഹോദരൻ നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പണ്ഡവ് നഗറിലെ അധ്യാപകന്റെ വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. അധ്യാപകൻ വീട്ടിലില്ലാത്ത സമയത്താണ് സഹോദരൻ കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. സംഭവം പുറത്ത് വന്നതിന് പിന്നാലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രദേശവാസികളും പ്രതിയുടെ വീട് ഉപരോധിക്കുകയും അക്രമാസക്തരായി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാണ്ഡവ് നഗർ മേഖലയിലെ ക്രമസമാധാനം ഉറപ്പാക്കാൻ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.