പ്രതീകാത്മക ചിത്രം
ജാർഖണ്ഡ്: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 56 വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്തയാളെ തല്ലിക്കൊന്നു. മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.കോപാകുലരായ നാട്ടുകാർ അയാളെ നഗ്നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും, തുടർന്ന് തല്ലി കൊല്ലുകയുമായിരുന്നു. സോനുവ പൊലീസ് സ്റ്റേഷന് കീഴിലുള്ള ദേവംബീർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി പ്രതി വീട്ടിൽനിന്ന് പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ഗ്രാമത്തിലെ തെപ്സായി തോല നിവാസിയായ സൈമൺ ടിർക്കിയാണ് പ്രതിയെന്ന് കരുതപ്പെടുന്നു. ടിർക്കിയെ നഗ്നനായി പ്രദേശത്തുകൂടി നടത്തുകയും, ഒരു മുറിയിൽ പൂട്ടിയിട്ട്, വടികൊണ്ട് അടിക്കുകയും,അടുത്ത ദിവസം മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നെന്നും സോനുവ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസർ ശശിബാല പറഞ്ഞു.
ശനിയാഴ്ച മുറിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തതായും ചൈബാസയിലെ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. മാനസിക രോഗിയായ വയോധികയുടെ കുടുംബക്കാരാണ് പ്രകോപിതരായി അയാളെ കെട്ടിയിട്ട് മർദിച്ചതെന്നും പൊലീസ് പറഞ്ഞു. പുരുഷനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയുടെ ബന്ധുക്കളും ടിർക്കി അവരെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.