സ്വർണം അരിച്ചെടുക്കാൻ നിലമ്പൂർ വനത്തിൽ കയറിയ ഏഴുപേർ അറസ്റ്റിൽ

നിലമ്പൂർ: സ്വർണം അരിച്ചെടുക്കാൻ വനത്തിൽ അതിക്രമിച്ച് കയറിയ ഏഴുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. നിലമ്പൂർ റേഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണൽ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്ന മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഏഴംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സ്വർണം അരിച്ചെടുക്കുന്ന മരവിയും വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ച മോട്ടോറും മറ്റു സാധനസാമഗ്രികളും പ്രതികളിൽനിന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

സ്വർണ ഖനനവുമായി ബന്ധപ്പെട്ട കേസ് നടപടികളിലേക്ക് നീങ്ങുന്നതേയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വനം ഇന്‍റലിജൻസിനും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ധനേഷ് കുമാറിനും ലഭിച്ച വിവരത്തെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. 


Tags:    
News Summary - A seven-member gang that entered the forest for gold mining was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.