പറവൂർ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൈതാരം ബ്ലോക്ക്പടി കുന്നത്ത് വീട്ടിൽ സെബാസ്റ്റ്യനാണ് (സെബാട്ടി -52) അറസ്റ്റിലായത്.മുൻവൈരാഗ്യം മൂലം സമീപവാസി വാടാപ്പള്ളി വിനീത് സണ്ണിയെയാണ് (38) വധിക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ബ്ലോക്ക് പടിയിൽ സെബാസ്റ്റ്യൻ വിനീതിന്റെ തലയിലും കൈയിലും വെട്ടിപ്പരിക്കേൽപിച്ചു. വലതുകൈയുടെ ചെറുവിരൽ അറ്റു.പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സെബാസ്റ്റ്യൻ 2015ൽ ഒരു കൊലപാതകക്കേസിൽ ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.