Posted On
date_range Updated On
date_range ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.