ഹാൻസ് വിൽപനക്കായി സൂക്ഷിച്ചതിന് അറസ്റ്റിലായ അഷ്റഫ് (മധ്യത്തിൽ) എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം
കൽപറ്റ: മണിയങ്കോട്ടെ വാടകവീട്ടിൽ നിന്ന് വൻ ഹാൻസ് ശേഖരം പിടികൂടി. 6390 പാക്കറ്റ് ഹാൻസാണ് എക്സൈസ് സംഘം പിടികൂടിയത്.
നിരോധിത പുകയില ഉൽപന്നമാണിത്. കമ്പളക്കാട് സ്വദേശി അട്ടശ്ശേരി അഷ്റഫ് (39) ആണ് ഇവ വിൽപനക്കായി സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ കോട്ട്പാ ആക്റ്റ് (സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും -പരസ്യ നിരോധനവും വ്യാപാര നിയന്ത്രണവും ആക്ട്) പ്രകാരം കേസെടുത്തു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
പ്രിവന്റീവ് ഓഫീസര്‍ കെ.എം. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, എസ്.എല്‍. പ്രണവ്, അനന്തു മാധവന്‍ എന്നിവരടങ്ങുന്ന സംഘമാണ് വാടക വീട് റെയ്ഡ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.