അപകടത്തിൽപ്പെട്ട മിനിലോറിയിൽനിന്ന് അരക്കോടിയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി


മ​തി​ല​കം: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി​ലോ​റി​യി​ൽ​നി​ന്ന് അ​ര​ക്കോ​ടി രൂ​പ​യു​ടെ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി. മ​തി​ല​കം സി.​കെ വ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന്​ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ഒ​രു ലോ​ഡ് പാ​ൻ​മ​സാ​ല ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​ൻ ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

പൊ​ലീ​സി​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ലോ​റി സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ചാ​ക്കു​ക​ൾ നി​റ​ച്ച ലോ​റി​യി​ൽ മേ​ലെ അ​രി​യു​ടെ​യും പ​ഞ്ച​സാ​ര​യു​ടെ​യും ചാ​ക്കു​ക​ളാ​യി​രു​ന്നു. അ​ടു​ത്ത അ​ട്ടി മു​ത​ലാ​ണ് വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള നൂ​റോ​ളം ചാ​ക്ക് പാ​ൻ​മ​സാ​ല ക​ണ്ടെ​ത്തി​യ​ത്‌. മു​ക​ളി​ല​ത്തെ അ​ട്ടി​യി​ൽ 11 ചാ​ക്ക് പ​ഞ്ച​സാ​ര​യും 21 ചാ​ക്ക് അ​രി​യു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക്​​ പോ​യ ലോ​റി​യാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്​. വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​നാ​ണ് പാ​ൻ​മ​സാ​ല കൊ​ണ്ടു​വ​ന്ന​തെ​ന്നും സം​ശ​യ​മു​ണ്ട്. കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ​താ​ണ് മി​നി​ലോ​റി. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് വാ​ഹ​നം മേ​ൽ​വാ​ട​ക​ക്ക് കൊ​ടു​ത്ത​താ​ണെ​ന്ന് മ​തി​ല​കം സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ പ​റ​യു​ന്നു.

91,433 പാ​ക്ക​റ്റ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്ന് പേ​ർ​ക്കെ​തി​രെ മ​തി​ല​കം പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വെ​ളി​യ​ങ്കോ​ട് ത​വ​ള​കു​ളം പ​ന്ന​ക്കാ​ട് മു​ഹ​മ്മ​ദ് ജ​സീ​ബ് (32), ക്ലീ​ന​ർ, വാ​ഹ​ന ഉ​ട​മ കു​ന്നം​കു​ളം ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി ക​ണ്ണോ​ത്ത് പ്ര​സാ​ദ് (38) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. വാ​ഹ​ന​വും പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഷൈ​ജു, എ​സ്.​ഐ വി.​വി. വി​മ​ൽ, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ്, ഷൈ​ജു, സി.​പി.​ഒ​മാ​രാ​യ സൈ​ഫു​ദ്ദീ​ൻ, വി​പീ​ഷ്, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

News Summary - 50 lakh worth drugs seized from a minilorry fell in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.