ഭോപ്പാൽ: മധ്യപ്രദേശിൽ 5 വയസുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു. 25 വയസ്സുള്ള മഹേഷാണ് പ്രതി.ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് കരുതുന്നു. പ്രതിയെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുൻപരിചയമില്ല. ആയുധങ്ങളൊന്നുമില്ലാതെ എത്തിയ പ്രതി വീട്ടിലുണ്ടായിരുന്ന മൂർച്ചയുള്ള കത്തിയെടുത്ത് അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മക്കും പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. എന്നാൽ പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ പ്രതിക്ക് നാട്ടുകാരിൽ നിന്ന് കടുത്ത മർദനമേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് തന്നെ ഇയാൾ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
യഥാർഥ മരണ കാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. പ്രതിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അലിരാജ്പൂർ സ്വദേശിയായ പ്രതി മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും മൂന്നുനാലു ദിവസമായി മാനസികമായി ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നുവെന്നുമാണ് പ്രതിയുടെ ബന്ധുക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.