പ്രതി ഷാഫിക്ക് എന്ന പാപ്പി

യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 22 കൊല്ലം കഠിനതടവ്

ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 കൊല്ലം കഠിനതടവ്. പാവറട്ടി എളവള്ളി കാക്കശ്ശേരി കണ്ടപ്പൻ ചീപ്പ് റോഡ് കല്ലൂരയിൽ ഷാഫിക്ക് എന്ന പാപ്പിക്കാണ് 22 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2016 ഫിബ്രുവരി 24 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ നാട്ടുകാരനായ വെട്ടിയറ റജിയെ (38) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഷാഫിക്ക് എന്ന പാപ്പിയുടെ വീട്ടിലേക്ക് അസമയങ്ങളിൽ അപരിചിതർ വന്നു പോകുന്നത് റെജി ചോദ്യം ചെയ്തതിനുള്ള വിരോധമാണ് ആക്രമണ കാരണം.

രാത്രി ഒൻപതിന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന റെജിയെ ഒന്നാം പ്രതിയായ ഷാഫിക്കിന്റെ നേതൃത്വത്തിൽ  തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിൽ നിസാമുദ്ദീൻ, ഹാരിസ്, റഹീസ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടു. മൂന്നാം പ്രതി ശിഹാബുദ്ദീൻ എന്ന ഷിബു ഇപ്പോഴും ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി ചാവക്കാട് അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.

Tags:    
News Summary - 22 years imprisonment in the case of trying to kill a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.