ഉറക്കത്തിനിടെ അബദ്ധത്തിൽ അമ്മ ഉരുണ്ടുവീണ് കുഞ്ഞ് മരിച്ചു; കൊലപാതകമെന്ന് പിതാവ്

അംറോഹ: ഉറക്കത്തിൽ അബദ്ധത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. എത്രനേരം കുഞ്ഞിന്റെ മുകളിൽ കിടന്നെന്നോ എപ്പോഴാണ് അവൻ ശ്വാസം കിട്ടാതെ മരിച്ചതെന്നോ തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.

അതേസമയം, കാജൽ ദേവി മനഃപൂർവം കുഞ്ഞിനെ ഉറങ്ങിക്കിടത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് വിശാൽ കുമാർ (32) ആരോപിച്ചു. തുടർന്ന് കുഞ്ഞിന്റെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

എട്ട് വർഷം മുമ്പാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് മൂന്ന് ആൺമക്കളുണ്ട്. മരിച്ച കുട്ടി ഏറ്റവും ഇളയതാണ്. ഒരേ കട്ടിലിൽ രക്ഷിതാക്കൾക്കിടയിൽ കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവമെന്നും പൊലീസ് പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കുകയാണെന്നും പിതാവ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - 18 month old baby boy dies as mother rolls over him in sleep; father alleges murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.