Posted On
date_range Updated On
date_range പതിനഞ്ചുകാരിക്ക് പീഡനം; യുവാവിന് 62 വര്‍ഷം തടവ്
തൊടുപുഴ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 62 വര്‍ഷം തടവും 1,55,000 രൂപ പിഴയും ശിക്ഷ. ദേവികുളം ഗൂഡാര്‍വിള എസ്റ്റേറ്റിലെ ആല്‍ബിനെ (24) ആണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2020 ഏപ്രിലിലാണ് കേസാനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 40 വര്‍ഷവും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് 20 വര്‍ഷവും ലൈംഗിക അതിക്രമം നടത്തിയത് രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 40 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.