മു​രി​യാ​ട് കാ​ര്‍ ത​ട​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്നു

കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം; 11 വനിതകള്‍ അറസ്റ്റില്‍

ആളൂര്‍: മുരിയാട് കപ്പാറക്കടവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 വനിതകളെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുരിയാട് സ്വദേശിനികളായ അറക്കല്‍ അയോണ ജോസഫ് (38), കാര്‍മല്‍ വീട്ടില്‍ മിനി ജോര്‍ജ് (50), അരണാട്ടുകരക്കാരന്‍ ആര്യ തോമസ് (32), കര്‍മല്‍ വീട്ടില്‍ സ്റ്റെഫി ജോര്‍ജ് (23), പള്ളിപറമ്പില്‍ മരിയ രാജേഷ് (49), ആലഞ്ചേരി ലിയോണ ജെയ്‌മോന്‍ (31), തെക്കേകൂട്ട് റിന്റ ജോഫി (40), കിഴക്കുംകര മെറിന്‍ (41), തൈപറമ്പില്‍ അല്‍ഫോണ്‍സ ജിജോ (38), മാളിയേക്കല്‍ നിഷ പീറ്റര്‍ (36), തെക്കേക്കൂട്ട് ജിബി (31) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുരിയാട് പ്ലാത്തോട്ടത്തില്‍ ഷാജിയും കുടുംബവും കാറില്‍ പോകുന്നതിനിടെ സ്ത്രീകളടങ്ങുന്ന സംഘം മുരിയാട് കപ്പാറക്കടവ് പരിസരത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ ഷാജിയെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റു നാലു കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വനിതകളെ ആശുപത്രിയില്‍നിന്ന് വിടുതൽ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.    

Tags:    
News Summary - 11 women arrested for carjacking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.