കെ. സുധാകരൻ, ജി. സുധാകരൻ

സുധാകരൻമാരറിയാൻ...

ഓരോ പ്രാ​യ​ത്തി​ലും മ​നു​ഷ്യ​ൻ എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് ജി. ​സു​ധാ​ക​ര​ൻ. പ​ന്തം കൈ​യി​ലേ​ന്തേ​ണ്ട പ്രാ​യ​ത്തി​ൽ അ​തു​മേ​ന്തി ഇ​റ​ങ്ങി​യ ആ​ളാ​ണ്. ക​രി​ന്തി​രി ക​ത്തേ​ണ്ട ആ​ള​ല്ല

എ​ട​ക്കാ​ട്ടെ ന​ടാ​ൽ ആ​ലു​ങ്കീ​ഴി​ലു​ള്ള സു​ധാ​ക​രേ​ട്ട​ന് അ​യ​ക്കാ​നാ​യി ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ പ​ക​ർ​ത്തി​വെ​ച്ച തു​റ​ന്ന​ക​ത്താ​ണി​ത്. മാ​റ്റി​മാ​റ്റി​വെ​ച്ച് ഇ​ത്ര​യു​മാ​യി. ഇ​പ്പോ​ൾ ഒ​രു കോ​പ്പി പു​ന്ന​പ്ര പ​റ​വൂ​രി​ലെ സു​ധാ​ക​ര​ൻ കൊ​ച്ചാ​ട്ട​നു​കൂ​ടി അ​യ​ക്കേ​ണ്ട പ​രു​വ​ത്തി​ലാ​യി. ക​ത്തി​ലേ​ക്ക് ക​ട​ക്കും​മു​മ്പ് ര​ണ്ടു​പേ​രേ​യും പ​രി​ച​യ​പ്പെ​ടു​ത്താം. എ​ട​ക്കാ​ട്ടു​ള്ള​ത് കെ.​എ​സ്. അ​ഥ​വാ കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സി​ന്റെ പ​ഴ​യ തീ​ക്കൊ​ള്ളി. പു​ന്ന​പ്ര​യി​ലു​ള്ള​ത് ജി.​എ​സ്. അ​താ​യ​ത് ജി. ​സു​ധാ​ക​ര​ൻ. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ​ഴ​യ തീ​പ്പൊ​രി. പ​ഴ​യൊ​രു ക​ത്തി​ന്റെ പ​ക​ർ​പ്പാ​ണ് എ​ന്ന​തി​ന് ര​ണ്ടാ​ളും ക്ഷ​മി​ച്ചേ​ക്ക​ണം. നി​ങ്ങ​ളോ​ളം​ത​ന്നെ പ​ഴ​ക്ക​മു​ള്ള ക​ത്താ​ണ്. ര​ണ്ടു​പേ​രും ഒ​രേ കാ​ല​ത്ത് ജ​നി​ച്ചോ​രാ​ണ​ല്ലോ. സ്വാ​ത​ന്ത്ര്യം കി​ട്ടി​ക്ക​ഴി​ഞ്ഞ​ശേ​ഷം പി​റ​ന്നു​വീ​ണ ആ​ദ്യ​ത​ല​മു​റ​യു​ടെ ര​ണ്ടു​പ്ര​തി​നി​ധി​ക​ളാ​ണു നി​ങ്ങ​ൾ. ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യി തെ​ക്കും വ​ട​ക്കു​മു​ള്ള​വ​ർ. രാ​ഷ്ട്രീ​യ​മാ​യി ഇ​ട​ത്തും വ​ല​ത്തു​മു​ള്ള​വ​ർ. സോ​ഷ്യ​ലി​സം ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത് നെ​ഹ്റു​വി​യ​ൻ സോ​ഷ്യ​ലി​സം എ​ന്ന ന​ടു​വ​ഴി ക​ണ്ടു​പി​ടി​ച്ച കേനാ​ൺ​ഗ്ര​സി​നെ വ​ല​ത് എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ങ്കി​ലും കെ.​എ​സി​ന്റെ യാ​ത്ര​യി​ൽ വ​ല​ത്തോ​ട്ടൊ​രു വ​ലി​വ് എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്ന​ല്ലോ. സം​ഘ​ട​നാ​കോ​ൺ​ഗ്ര​സ്, ജ​ന​താ​പാ​ർ​ട്ടി വ​ഴി തി​രി​ച്ചു കോ​ൺ​ഗ്ര​സി​ലെ​ത്തി​യ യാ​ത്ര​യോ​ർ​ക്കു​ക.

1948 ന​വം​ബ​ർ 10ന് ​ഓ​ണാ​ട്ടു​ക​ര താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​ക്ക​ൽ പി. ​ഗോ​പാ​ല​ക്കു​റു​പ്പി​ന്റെ​യും പ​ങ്ക​ജാ​ക്ഷി​യ​മ്മ​യു​ടേ​യും മ​ക​നാ​യി ജി. ​സു​ധാ​ക​ര​ൻ ജ​നി​ച്ച​പ്പോ​ൾ വ​ട​ക്ക് പ​ഴ​യ ചി​റ​ക്ക​ൽ താ​ലൂ​ക്കി​ൽ എ​ട​ക്കാ​ട് വി. ​രാ​മു​ണ്ണി​യു​ടേ​യും കെ. ​മാ​ധ​വി​യു​ടേ​യും മ​ക​നാ​യ കെ. ​സു​ധാ​ക​ര​ന് ഒ​ച്ച​യു​റ​ച്ച് ക​ഴി​ഞ്ഞി​രി​ക്കും. ’48 ജൂ​ൺ ഏ​ഴി​നാ​യി​രു​ന്ന​ല്ലോ ജ​ന​നം. ര​ണ്ടു​പേ​രും അ​ക്ഷ​രം പ​ഠി​ച്ചു​തു​ട​ങ്ങു​ന്ന കാ​ല​ത്ത് കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ​താ​ണീ തു​റ​ന്ന​ക​ത്ത്. 1953 ജൂ​ൺ 22ന് ​കൗ​മു​ദി​യി​ൽ അ​ച്ച​ടി​ച്ചു​വ​ന്ന മു​ഖ​പ്ര​സം​ഗ​മാ​ണ്. ‘കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​ക്കൊ​രു തു​റ​ന്ന​ക​ത്ത്’ എ​ന്നാ​യി​രു​ന്നു ത​ല​ക്കെ​ട്ട്. എ​ഴു​തി​യ​ത് സാ​ക്ഷാ​ൽ കെ. ​ബാ​ല​കൃ​ഷ്ണ​ൻ. കു​മ്പ​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​ശി​ഷ്യ​ൻ. കു​മ്പ​ള​ത്തു ശ​ങ്കു​പ്പി​ള്ള ആ​ര് എ​ന്ന​റി​യാ​ത്ത​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കാ​വു​ന്ന​ത് അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​റി​ലു​ണ്ടാ​യി​രു​ന്ന കെ. ​സു​ധാ​ക​ര​ൻ എ​ന്നാ​ണ്. അ​ടി​ത​ട​ക്കാ​ര​നാ​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്. രോ​മാ​ഞ്ച​മു​ണ്ടാ​ക്കും ആ ​രാ​ഷ്ട്രീ​യ​ക്ക​സ​ർ​ത്ത്. ഒ​രു സാ​മ്പി​ൾ: ത​ന്റെ ത​ട്ട​ക​ത്തി​ൽ പേ​രെ​ടു​ത്തൊ​രു ത​റ​വാ​ട്ടി​ലെ പ​ത്തു​തൊ​ണ്ണൂ​റു വ​യ​സ്സാ​യ വ​ല്യ​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടു. വീ​ണ​താ​രും ക​ണ്ടി​ല്ല. മ​രി​ച്ചി​ട്ടാ​ണ് ക​ണ്ട​ത്. ആ​ളു​കൂ​ടി​യ​പ്പോ​ൾ പൊ​ലീ​സു​വ​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം വേ​ണ​മെ​ന്ന് ചി​ല​ർ. അ​ത് ഒ​ഴി​വാ​ക്കി​ക്കി​ട്ട​ണ​മെ​ന്ന് ത​റ​വാ​ട്ടു​കാ​ർ. കൊ​ല്ല​ത്തു​നി​ന്നാ​ണ് എ​സ്.​ഐ​യും ര​ണ്ട് കോ​ൺ​സ്​​റ്റ​ബ്ൾ​മാ​രും വ​ന്ന​ത്. ത​റ​വാ​ട്ടു​കാ​രെ ഒ​ന്ന് താ​ഴ്ത്ത​ണ​മെ​ന്ന നി​ല​യാ​യി​രു​ന്നു എ​സ്.​ഐ​ക്കും. അ​തി​നാ​ൽ, മേ​ൽ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി. അ​പ്പോ​ഴാ​ണ് ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ട​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്. എ​സ്.​ഐ​യേ​യും പൊ​ലീ​സു​കാ​രേ​യും പി​ടി​ച്ച് തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ടു. മൃ​ത​ശ​രീ​രം കി​ണ​റ്റി​ൽ​നി​ന്നെ​ടു​ത്തു ദ​ഹി​പ്പി​ച്ചു. പു​ക അ​ട​ങ്ങി​യി​ട്ടാ​ണ് അ​വ​രെ അ​ഴി​ച്ചു​വി​ട്ട​ത്. ബാ​ക്കി പി​ന്നെ നോ​ക്കാം എ​ന്നാ​യി​രു​ന്നു ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ട​ന്റെ നി​ല. രാ​ഷ്ട്രീ​യ​ക​ഥ​ക​ൾ അ​തി​നേ​ക്കാ​ൾ ജോ​റാ​ണ്. പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ തി​രു-​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ട​നെ​യൊ​ന്നു തോ​ൽ​പി​ച്ചു. തോ​റ്റ​ത് ചേ​ട്ട​ൻ സ്​​പോ​ർ​ട്സ്​​മാ​ൻ സ്​​പി​രി​റ്റി​ലെ​ടു​ത്തു. പ​ക്ഷേ, പ​ന​മ്പി​ള്ളി ട്രം​പി​ന്റെ സ്വ​ഭാ​വം കാ​ണി​ച്ചു. പി​റ്റേ ആ​ഴ്ച​യി​ലൊ​രു ക​ല്യാ​ണ​പ്പു​ര​യി​ൽ ക​ണ്ട​പ്പോ​ൾ ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ട​നെ ഒ​ന്നു ഞോ​ണ്ടി.


അ​തി​ൽ​പി​ന്നെ പ​ന​മ്പി​ള്ളി ഉ​റ​ങ്ങി​യി​ട്ടി​ല്ല. തി​രു-​കൊ​ച്ചി​യി​ലോ ഐ​ക്യ​കേ​ര​ള​ത്തി​ലോ അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്നി​ട്ടി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല. ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കെ​ട്ടു​കെ​ട്ടേ​ണ്ടി​വ​ന്നു. അ​വി​ടെ കെ.​എ​സി​നെ​പ്പോ​ലെ വെ​റും എം.​പി​യ​ല്ല​കെ​ട്ടോ. കാ​ബി​ന​റ്റ് മ​ന്ത്രി​ത​ന്നെ​യാ​യി. അ​ന്ന് പി​ന്നെ കോ​ൺ​ഗ്ര​സി​​ന്റെ പ്ര​താ​പ​കാ​ല​മാ​യി​രു​ന്ന​ല്ലോ. ഏ​താ​യാ​ലും ക​ളി​ച്ചു​ക​ളി​ച്ച് ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ട​ൻ ക​ള​ത്തി​നു പു​റ​ത്താ​യി. കേ​ര​ള പീ​പ്ൾ​സ്​ പാ​ർ​ട്ടി-​കെ.​പി.​പി എ​ന്നൊ​രു പാ​ർ​ട്ടി​യു​ണ്ടാ​ക്കി. ‘‘ദേ​ശ​ബ​ന്ധു​പ​ത്ര​ത്തി​ന്റെ തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​നു മു​ന്നി​ൽ പേ​രെ​ഴു​തി​ത്തൂ​ക്കി​യ ഒ​രു ബോ​ർ​ഡൊ​ഴി​കെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ മ​റ്റൊ​രു പ്ര​തി​ച്ഛാ​യ​യും പു​തി​യ പാ​ർ​ട്ടി​ക്കു​ണ്ടാ​യി​ല്ല...​അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ അ​ത് സ്വാ​ഭാ​വി​ക​മ​ര​ണം പ്രാ​പി​ച്ചു. പേ​രെ​ഴു​തി​യ ബോ​ർ​ഡും അ​വ​സാ​നം അ​പ്ര​ത്യ​ക്ഷ​മാ​യി’’ -എ​ന്നാ​ണ് കെ.​സി. ജോ​ൺ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​ജാ​പാ​ർ​ട്ടാ​യി​രു​ന്ന കു​മ്പ​ള​ത്തു ശ​ങ്കു​പി​ള്ള വേ​ണ്ടാ​വേ​ഷം കെ​ട്ടി​യ ഇ​ക്കാ​ല​ത്താ​ണ് ശി​ഷ്യ​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ തു​റ​ന്ന​ക​ത്ത് എ​ഴു​തി​യ​ത്. ശ​ങ്കു​പ്പി​ള്ള​യോ​ടു​ള്ള വി​കാ​ര​വാ​യ്പും സ്​​നേ​ഹ​വും ആ​ദ​ര​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടും പ​ഴ​യ​തൊ​ക്കെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടു​മു​ള്ള ആ ​എ​ഴു​ത്തി​ലെ കാ​ത​ലാ​യ വ​രി​ക​ൾ ഇ​താ​ണ്: ‘‘അ​ങ്ങ​യു​ടെ ഭാ​ഷ​യി​ൽ​ത്ത​ന്നെ ഞാ​ൻ പ​റ​യ​ട്ടെ. അ​ങ്ങ് രാ​ഷ്ട്രീ​യ​ത്തി​ലെ ഒ​രു പു​രാ​ണ​വ​സ്​​തു​വാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ബ​ഷീ​റി​ന്റെ പാ​ത്തു​മ്മ ‘ന്റു​പ്പാ​പ്പാ​ക്കൊ​രാ​ന​ണ്ടാ​ർ​ന്നു’ എ​ന്നു പ​റ​ഞ്ഞാ​ശ്വ​സി​ച്ച​തു​പോ​ലെ. ‘അ​ത് കു​ഴി​യാ​ന​യാ​ണ്’ എ​ന്ന് കു​ട്ടി​ക​ൾ കൈ​കൊ​ട്ടി​ച്ചി​രി​ച്ചു പ​രി​ഹ​സി​ക്കും​വ​രെ ഞാ​നൊ​രു രാ​ഷ്ട്രീ​യ​നേ​താ​വാ​ണ് എ​ന്ന് അ​ങ്ങേ​ക്ക് സ​മാ​ധാ​നി​ക്കാം. മാം​സ​വും ര​ക്ത​വും ചൂ​ടു​പി​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന് മാം​സ​വും ര​ക്ത​വും മ​റു​പ​ടി​പ​റ​യു​ന്ന​തു കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ പ്രി​യ​പ്പെ​ട്ട ശ​ങ്കു​പ്പി​ള്ള​ച്ചേ​ട്ടാ ക​ർ​ട്ട​ൻ താ​ഴ്ത്തൂ. രാ​ഷ്ട്രീ​യ​രം​ഗ​ത്തു​നി​ന്ന് വി​ട​വാ​ങ്ങൂ. അ​ങ്ങ​യു​ടെ കാ​ലം ക​ഴി​ഞ്ഞു​പോ​യി!’’

മാം​സ​ത്തി​ന് മാം​സ​വും ര​ക്ത​ത്തി​ന് ര​ക്ത​വും മ​റു​പ​ടി പ​റ​ഞ്ഞ കാ​ലം ക​ട​ന്നു​വ​ന്ന​വ​നാ​ണ​ല്ലോ കെ. ​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സു​കാ​രും ക​മ്യൂ​ണി​സ്​​റ്റു​കാ​രും അ​തി​ൽ മ​തി​മ​റ​ന്ന​കാ​ലം. അ​ക്കാ​ല​ത്തെ കെ.​എ​സി​നെ ഓ​ർ​ക്കു​ന്ന ആ​ർ​ക്കും ഇ​പ്പോ​ഴ​ത്തെ ഭി​ക്ഷാം​ദേ​ഹി​വേ​ഷം മ​ടു​പ്പു​ള​വാ​ക്കും കെ.​എ​സേ. താ​ങ്ക​ളെ വെ​റും അ​ടി​ത​ട​ക്കാ​ര​നാ​യി​ട്ട​ല്ല​ല്ലോ കോ​ൺ​ഗ്ര​സ്​ ക​ണ്ടി​ട്ടു​ള്ള​ത്. നാ​ലു​ത​വ​ണ എം.​എ​ൽ.​എ​യും ഒ​രി​ക്ക​ൽ മ​ന്ത്രി​യും മൂ​ന്നു​ത​വ​ണ എം.​പി​യും, ആ​ഗ്ര​ഹി​ച്ചി​ട​ത്തോ​ളം ഡി.​സി.​സി പ്ര​സി​ഡ​ന്റും ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും ആ​യി​ട്ടു​ണ്ട​ല്ലോ. ശ​രി​യാ​ണ്, അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടാ​ണ്. അ​തി​ന് പ​ക്ഷേ ത​ട​യി​ടാ​തെ ആ​രോ​ഹ​ണ​ങ്ങ​ൾ ഒ​രു​ക്കി​ത്ത​ന്നി​ട്ടി​ല്ലേ? അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് എം.​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ഇ​പ്പോ​ഴും ആ ​പ​ദ​വി​യി​ലി​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ തി​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്ത​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന​ത് ക​ഷ്ട​മാ​ണ്. കോ​ൺ​ഗ്ര​സി​നെ സെ​മി​കേ​ഡ​ർ പാ​ർ​ട്ടി​യാ​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച കെ. ​സു​ധാ​ക​ര​നാ​ണ് ഇ​തെ​ന്ന് കെ.​എ​സ്.​യു​ക്കാ​രോ​ട് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്ക​രു​ത്.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ക​ളി​മു​റ്റ​മാ​യ ആ​ല​പ്പു​ഴ​യി​ൽ വ​ള​ർ​ന്ന ല​ക്ഷ​ണ​മൊ​ത്ത ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യ ജി. ​സു​ധാ​ക​ര​നെ നി​യ​മ​സ​ഭ​യി​ൽ കാ​ണു​മ്പോ​ൾ തീ​രാ​ത്ത കൗ​തു​ക​ത്തോ​ടെ കേ​ര​ളം നോ​ക്കി​യി​രു​ന്നി​ട്ടു​ണ്ട്. അ​റി​വി​ന്റെ അ​വ​സ​ര​മ​റി​ഞ്ഞ പ്ര​യോ​ഗം​കൊ​ണ്ട്. നീ​തി ഒ​രു വി​ഷ​യ​മാ​യി ക​ട​ന്നു​വ​രു​മ്പോ​ഴൊ​ക്കെ ജി. ​സു​ധാ​ക​ര​ൻ അ​തി​ന്റെ പോ​രാ​ളി​യാ​കു​ന്ന​ത് നി​യ​മ​സ​ഭ ക​ണ്ടി​ട്ടു​ണ്ട്. എ​ന്തി​നാ​ണ് ഈ ​സ​ഭ എ​ന്ന​റി​യു​ന്ന പോ​രാ​ളി. മ​ന്ത്രി​യാ​യ​പ്പോ​ൾ ആ ​രാ​ഷ്ട്രീ​യ​യോ​ഗി​യു​ടെ ഉ​ള്ളു​റ​പ്പും ക​ണ്ടു. വി.​എ​സ് ​മ​ന്ത്രി​സ​ഭ​യി​ലെ ദേ​വ​സ്വം​മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും ഏ​തൊ​രു രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ഥി​യേ​യും ത്ര​സി​പ്പി​ക്കു​ന്ന​വി​ധം തി​ള​ങ്ങു​ന്നു​ണ്ട്. ക​ഴി​വൊ​ക്കെ​യും ജി.​എ​സ്​ കാ​ഴ്ച​വെ​ച്ച​താ​ണ്. അ​വ​സ​രം കി​ട്ടാ​തെ പാ​ഴാ​യി​പ്പോ​യി എ​ന്നു​വേ​ദ​നി​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ​യി​ല്ല. പി​ന്നെ പ്രാ​യം, അ​തി​ന്റെ അ​ർ​ഥം അ​റി​യു​ന്ന മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. 2007 മാ​ർ​ച്ച് 21ന് ​ദേ​വ​സ്വം​ബി​ല്ലി​ന്റെ ച​ർ​ച്ച​ക്കി​ട​യി​ൽ ‘‘മു​പ്പ​ത് വ​യ​സ്സു​ള്ള​വ​രെ ദേ​വ​സ്വം​ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യി നി​യ​മി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്’’ -എ​ന്ന് കെ.​ബി. ഗ​ണേ​ശ് കു​മാ​ർ ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ത്ത മ​റു​പ​ടി ഇ​പ്പോ​ഴും മു​ഴ​ങ്ങു​ന്നു​ണ്ട്: ‘മു​പ്പ​ത് മു​പ്പ​ത്ത​ഞ്ച് വ​യ​സ്സി​ൽ, ചെ​റു​പ്പ​കാ​ല​ത്ത്, അ​ങ്ങ​യെ​പ്പോ​ലെ ചോ​ര​ത്തി​ള​പ്പു​ള്ള​പ്പോ​ൾ... ചോ​ര​തു​ടി​ക്കും ചെ​റു​ക​യ്യു​ക​ളേ പേ​റു​ക​വ​ന്നീ പ​ന്ത​ങ്ങ​ൾ... അ​റു​പ​തു​വ​യ​സ്സാ​യാ​ൽ പ​ന്ത​മൊ​ന്നും ആ​രും എ​ടു​ക്കി​ല്ല. ചെ​റു​പ്പ​ത്തി​ൽ ന​മ്മ​ൾ ഇ​തൊ​ക്കെ ചെ​യ്യേ​ണ്ട സ​മ​യ​മാ​ണ്.

അ​തെ മു​പ്പ​ത്ത​ഞ്ചാം വ​യ​സ്സി​ൽ ദേ​വ​സ്വം​ബോ​ർ​ഡി​ൽ പോ​കേ​ണ്ട കാ​ര്യ​മി​ല്ല. ന​ല്ല തീ​പ്പ​ന്ത​ങ്ങ​ളു​മാ​യി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങ​ണം.’’ അ​തെ, ഓ​രോ പ്രാ​യ​ത്തി​ലും മ​നു​ഷ്യ​ൻ എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് ജി. ​സു​ധാ​ക​ര​ൻ. പ​ന്തം കൈ​യി​ലേ​ന്തേ​ണ്ട പ്രാ​യ​ത്തി​ൽ അ​തു​മേ​ന്തി ഇ​റ​ങ്ങി​യ ആ​ളാ​ണ്. ക​രി​ന്തി​രി ക​ത്തേ​ണ്ട ആ​ള​ല്ല. അ​റി​വി​ന്റെ എ​ണ്ണ ഉ​ള്ളി​ലു​ണ്ട്. പി​ന്നെ, നി​യ​മ​സ​ഭാ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പ​രി​ധി, പാ​ർ​ട്ടി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ! സ്വ​ന്തം പാ​ർ​ട്ടി​യെ സെ​മി​കേ​ഡ​റെ​ങ്കി​ലു​മാ​ക്കാ​ൻ ശ്ര​മി​ച്ചു നി​രാ​ശ​നാ​യ കെ. ​സു​ധാ​ക​ര​ന് അ​ത് മ​ന​സ്സി​ലാ​കി​ല്ല. കേ​ഡ​ർ​മ​ണ്ണി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ജി. ​സു​ധാ​ക​ര​ൻ അ​ങ്ങ​നെ​യാ​ക​രു​ത്. ‘ക​ന​ൽ വ​ഴി​ക​ളി​ൽ ക​റ​പു​ര​ളാ​തെ’ എ​ന്നാ​ണ​ല്ലോ അ​ങ്ങ​യു​ടെ പു​സ്​​ത​കം. നി​യ​മ​സ​ഭാ പ്ര​സം​ഗ​ങ്ങ​ൾ. അ​തി​ലേ​ക്ക് നോ​ക്കൂ: ‘‘അ​ധി​കാ​ര​ത്തി​ന്റെ അ​പ്പ​ക്ക​ഷ​ണ​ത്തി​ന്റെ പി​ന്നാ​ലെ​പ്പോ​കാ​ത്ത ഒ​രു പാ​ർ​ട്ടി​യു​ടെ പേ​ര് പ​റ​യാ​ൻ ന​ഴ്സ​റി സ്​​കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ചി​ല​പ്പോ​ൾ ആ ​കു​ട്ടി കൈ​യ​ക്ഷ​രം തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും സി.​പി.​ഐ(​എം) എ​ന്ന് എ​ഴു​തി​വെ​ക്കു​മെ​ന്ന് ഞാ​ൻ അ​ഭി​മാ​ന​പൂ​ർ​വം പ​റ​യു​ക​യാ​ണ്.’’ ആ ​കു​ട്ടി വ​ലു​താ​യി​ക്കാ​ണും. അ​ങ്ങ​യെ​ക്കാ​ണു​മ്പോ​ൾ മു​ഖം​ചു​ളി​ക്കാ​ൻ ഇ​ട​യാ​ക്ക​രു​ത് ജി.​എ​സേ...

ര​ണ്ടു​പേ​രും അ​ഭി​ഭാ​ഷ​ക​രാ​ണ്. ഒ​റ്റ​ക്കി​രി​ക്കു​മ്പോ​ൾ സ്വ​ന്തം മ​ന​സ്സി​നോ​ടൊ​ന്ന് വാ​ദി​ച്ചു​നോ​ക്കു​ക. എ​ന്നി​ട്ട് നി​ങ്ങ​ളു​ടെ ബോ​ധ്യം​പോ​ലെ ചെ​യ്തു​കൊ​ള്ളു​ക. എ​ല്ലാ​വ​രും കോ​മാ​ളി​ക​ളാ​യ അ​സം​ബ​ന്ധ നാ​ട​ക​വേ​ദി​യി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത ര​ണ്ട് വൃ​ദ്ധ​കൊ​മേ​ഡി​യ​രാ​യി നി​ങ്ങ​ൾ മാ​റ​രു​ത് എ​ന്നു​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വേ​ഷം ക​ണ്ട് കൈ​യ​ടി​ച്ച പ​ഴ​യൊ​രു ആ​രാ​ധ​ക​ന്റെ ആ​ഗ്ര​ഹ​മാ​യി കൂ​ട്ടി​യാ​ൽ​മ​തി. ക​ർ​ട്ട​ൻ താ​ഴ്ത്തൂ!

Tags:    
News Summary - To Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.