പഴുക്കാക്കുളത്ത് ഉണ്ടായ തീ നിയന്ത്രണവിധേയമാക്കുന്ന അഗ്നിരക്ഷാസംഘം
Posted On
date_range Updated On
date_range പുരയിടത്തിന് തീപിടിച്ച് നാലേക്കറോളം കത്തിനശിച്ചു
തൊടുപുഴ: ഗ്യാസ് ഗോഡൗണിന് സമീപത്തെ പുരയിടത്തിന് തീപിടിച്ച് നാലേക്കറോളം കത്തിനശിച്ചു. തൊടുപുഴക്ക് സമീപം പഴുക്കാക്കുളത്ത് ഉടുമ്പന്നൂർ നടുക്കുഴിയിൽ ബിേനായിയുടെ നാലേക്കറോളം സ്ഥലത്തെ പുൽമേടാണ് കത്തി നശിച്ചത്. ഗ്യാസ് ഗോഡൗണിന് പണികഴിപ്പിച്ച കെട്ടിടത്തിന് സമീപമായിരുന്നു തീപിടിത്തമെന്നത് ആശങ്ക ഉയർത്തി.
എന്നാൽ, ഗോഡൗണിൽ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നില്ല. തൊടുപുഴ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ടി.ഇ. അലിയാരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസംഘം തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.