കാലിക്കറ്റിൽ വീണ്ടും കൂട്ടത്തോൽവി:  എം.കോം പരീക്ഷയിൽ 53 വിദ്യാർഥികൾ തോറ്റതായി പരാതി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വീ​ണ്ടും കൂ​ട്ട​ത്തോ​ൽ​വി​യെ​ന്ന് പ​രാ​തി. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ പി.​ജി പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ചേ​ള​ന്നൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 64 പേ​രി​ൽ 53 പേ​രും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​വ​ർ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ​ത്. എം.​കോം 2015-17 ബാ​ച്ചി​ലെ മൂ​ന്ന്, നാ​ല് സെ​മ​സ്​​റ്റ​റു​ക​ളി​ലെ ഇ​ൻ​കം​ടാ​ക്സ് ലോ ​ആ​ൻ​ഡ്​ പ്രാ​ക്ടീ​സ്, ഫി​നാ​ൻ​ഷ്യ​ൽ ​െഡ​റി​വേ​റ്റീ​വ്സ് ആ​ൻ​ഡ്​ റി​സ്ക് മാ​നേ​ജ്മ​​െൻറ്​ എ​ന്നീ പേ​പ്പ​റു​ക​ളി​ലാ​ണ് തോ​ൽ​വി. 

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 
വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രാ​ജ​യം നേ​രി​ട്ട​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ളോ​ട് വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​താ​നും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. 

ഇ​തു​മൂ​ലം സ​മ​യ​ന​ഷ്​​ട​വും പ​ണ​ന​ഷ്​​ട​വും വി​ദ്യാ​ർ​ഥി​ക​ൾ സ​ഹി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പും ബി​രു​ദ പ​രീ​ക്ഷ​യി​ൽ കൂ​ട്ട​ത്തോ​ൽ​വി​യു​ണ്ടാ​യി​രു​ന്നു. അ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - calicut university exam career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.