തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28 ന് തുടങ്ങും. അഫ്സലുല്‍ ഉലമ പ്രിലിമിനറി കോഴ്സുകളുള്ള കോളജുകളിലെ എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാനുമായി ബന്ധപ്പെടാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സെന്റർ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനില്‍ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോക്സിങ്, റെസ്ലിങ്, ജിംനാസ്റ്റിക്സ്, തൈക്വാൻഡോ വിഷയങ്ങള്‍ക്കാണ് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. അപേക്ഷ വിശദ ബയോേഡറ്റ സഹിതം സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇ-മെയില്‍ cpe@uo.ac.in.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ േമയ് 16 ന് തുടങ്ങും.2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ യു.ജി ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ േമയ് രണ്ടിന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ചര്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ േമയ് എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.
എസ്.ഡി.ഇ 2012 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ബി.എ ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിന് േമയ് എട്ട് വരെ അപേക്ഷിക്കാം.അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് േമയ് മൂന്ന് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്റ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.