ജെ.ഇ.ഇ റാങ്ക് നേടാൻ കോച്ചിങ് ക്ലാസിൽ പോണോ? കണ്ണൂരിലെ അനശ്വർ പറയും നിർബന്ധമില്ലെന്ന്

പൊതുവെ കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇംഗ്ലീഷ് നന്നാവണമെങ്കിൽ കുട്ടികളെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കണം. അതുപോലെ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് കിട്ടണമെങ്കിൽ കോച്ചിങ് ക്ലാസിൽ പോയേ തീരൂ എന്നൊക്കെ. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? പലർക്കും കാണും രണ്ടഭിപ്രായം. ചോദ്യം കണ്ണൂർ സ്വദേശി കെ.ബി. അനശ്വറിനോട് ആണെങ്കിൽ വേണ്ടെന്ന് കണ്ണുംപൂട്ടി മറുപടി പറയും. കാരണം അനശ്വർ പഠിച്ചത് സർക്കാർ സ്കൂളിലാണ്.

ഇത്തവണത്തെ ഒറ്റക്കു പഠിച്ച് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അനശ്വർ നേടിയത് 772ാം റാങ്കാണ്. ​ഒരു കോച്ചിങ് സെന്ററിലും പോകാതെ സ്വന്തമായി പഠിച്ചാണ് അനശ്വർ വിജയിച്ചത്. ചെറുപ്പം തൊട്ടേ കമ്പ്യൂട്ടർ സയൻസ് വലിയ ഇഷ്ടമായിരുന്നു അനശ്വറിന്. പ്ലസ് വണ്ണിലെത്തിയപ്പോഴാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിനെ കുറിച്ച് കൂടുതൽ അറിയുന്നത്. താൽപര്യം വർധിച്ചപ്പോൾ സ്വന്തം നിലക്ക് പഠിക്കാൻ തുടങ്ങി. ഇഷ്ടപ്രകാരം മനസിലാക്കി പഠിക്കാം എന്നതാണ് സ്വയം പഠിക്കുന്നതിന്റെ മെച്ചമെന്ന് അനശ്വർ പറയുന്നു.

കുടുംബവും നല്ല പിന്തുണയുമായി കൂടെ നിന്നു. ആത്മ വിശ്വാസവും പ്രധാനമാണ്. സ്വന്തമായി ടൈംടേബിൾ തയാറാക്കിയാണ് പഠിച്ചത്. സിലബസ് മുഴുവൻ പഠിക്കുകയായിരുന്നു ആദ്യം ചെയ്തത്. പഴയ ചോദ്യ പേപ്പറുകൾ നോക്കി വിശകലനം ചെയ്യുകയും ചെയ്തു. കൃത്യമായ ഇടവേളകളിൽ റിവിഷനും നടത്തി. മോക് ടെസ്റ്റുകൾ നടത്തി പരിശീലിച്ചു. മാർക്ക് കുറവുള്ള ഭാഗങ്ങൾ ആവർത്തിച്ചു പഠിച്ചു. ബുദ്ധിമുട്ടുള്ള ഭാഗങ്ങളുടെ മാ​ത്രം നോട്സ് തയാറാക്കി. കുറെ സമയമിരുന്ന് പഠിക്കുമ്പോൾ ആർക്കായാലും ബോറടിക്കും. അപ്പോൾ ഇടവേളയെടുക്കും. സിനിമയും സീരീസുകളുമായിരുന്നു പ്രിയം. സമൂഹ മാധ്യമങ്ങൾ പൂർണമായും ഒഴിവാക്കി.

ഒ.ബി.സി വിഭാഗത്തിൽ 101 ആണ് അനശ്വറിന്റെ റാങ്ക്. കമ്പ്യൂട്ടർ സയൻസിൽ കാൺപൂർ ​ഐ.ഐ.ടിയിൽ ആണ് അനശ്വറിന് പ്രവേശനം ലഭിച്ചത്. പ്ലസ്ടു വരെ സർക്കാർ സ്കൂളുകളിലാണ് അനശ്വർ പഠിച്ചത്. ശാസ്ത്രോത്സവങ്ങളിൽ പ​ങ്കെടുത്തത് കണക്കിലെ കളികൾ എളുപ്പമാക്കി. ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനാണ് അച്ഛൻ ബിജു. അമ്മ റിനി വീട്ടമ്മയാണ്. സഹോദരി അനുസ്മയ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

Tags:    
News Summary - JEE topper reveals his study plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.