ഒട്ടും വിലമതിക്കുന്നില്ല, അതിനാൽ എന്റെ യോഗ്യതകളുടെ പട്ടികയിൽ നിന്ന് പിഎച്ച്.ഡി ഒഴിവാക്കി -തുറന്നു പറഞ്ഞ് സോഹോ സി.ഇ.ഒ ശ്രീധർ വെമ്പു

തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ പട്ടികയിൽ പിഎച്ച്.ഡി ഒഴിവാക്കിയെന്ന് തുറന്നു പറഞ്ഞ് സോഹോ സി.ഇ.ഒ ശ്രീധർ വെമ്പു. നിരവധി ട്വീറ്റുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ പിഎച്ച്.ഡി പാഴായ ഒന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അക്കാദമിക പാത ഉപേക്ഷിച്ച് ജീവിതത്തിലെ യഥാർഥ എൻജിനീയറിങ് സംവിധാനങ്ങൾ നിർമിക്കാൻ തീരുമാനിച്ചപ്പോഴാണ് തനിക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. എന്റെ യോഗ്യതകളിൽ പിഎച്ച്‌.ഡി ഉൾപ്പെടുത്താൻ വിസമ്മതിച്ചതിന്റെ കാരണം അതിനെ ഞാൻ വിലമതിക്കുന്നില്ല എന്നതു കൊണ്ടാണ്. അത് ഉപയോഗ ശൂന്യമായ ഒന്നാണെന്ന് മനസിലാക്കുകയും ചെയ്യുന്നു. കളിപ്പാട്ട മോഡലുകളും യഥാർ വസ്തുതകളും തമ്മിൽ അനന്തമായ വിവേചനമുണ്ടെന്ന് പിഎച്ച്.ഡിക്കായി ചെലവഴിച്ച അഞ്ചുവർഷം കൊണ്ട് ഞാൻ പഠിച്ചുവെന്നും അദ്ദേഹം പറയുന്നു.


Tags:    
News Summary - I refuse to list my PhD among my qualifications, it's useless: Zoho CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.