ശരാശരി 78,600 ഡോളർ സ്കോളർഷിപ്പിൽ യു.എസിൽ പഠിക്കാം; ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നൽകുന്ന 10 സർവകലാശാലകൾ ഇതാ...

പോക്കറ്റ് കാലിയാകുമെങ്കിലും വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ എണ്ണം ഏറിവരികയാണ്. വിദേശ സർവകലാശാലകളിൽ പലതും പഠനത്തിനായി സ്കോളർഷിപ്പ് നൽകുന്ന കാര്യം പലർക്കും അറിയില്ല.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പ് ആവശ്യമുള്ളവർ അതത് കോളജ് ബോർഡിന്റെ കോളജ് സ്കോളർഷിപ്പ് സർവീസ് പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂരിപ്പിക്കണം. അതോടൊപ്പം, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള പ്രത്യേക അപേക്ഷയും നൽകണം.

കോർപറേഷനുകളും നോൺ പ്രോഫിറ്റ് സംഘടനകളും നൽകി വരുന്ന സ്കോളർഷിപ്പ് പരീക്ഷകളും പാസാകണം. 2021-2022 വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലെ വിവിധ യൂനിവേഴ്സിറ്റികൾ വിദേശ വിദ്യാർഥികൾക്ക് നൽകിയ സ്കോളർഷിപ്പ് തുകയുടെ വിവരങ്ങൾ യു.എസ് വാർത്ത ഏജൻസികൾ പുറത്തുവിടുകയുണ്ടായി. ഏതാണ്ട് ഒരു വർഷം ശരാശരി 22,000 ഡോളർ ഇത്തരത്തിൽ ലഭിക്കുമെന്നാണ് കണക്ക്. വിദേശ വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന 10 യൂനിവേഴ്സിറ്റികളെ കുറിച്ച് അറിയാം.

1. വെല്ലസ്‍ലി കോളജ്(എം.എ)-82 വിദേശ വിദ്യാർഥികൾക്ക് 2021-22 വർഷത്തിൽ സ്കോളർഷിപ്പുകൾ നൽകി.ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന ശരാശരി സ്കോളർഷിപ്പ് തുക 78,600 ഡോളർ ആണ്.

2. ഹാവർഫോഡ് കോളജ്(പി.എ): 2021-22 വർഷത്തിൽ 55 വിദേശ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ഒരാൾക്ക് ലഭിക്കുന്നത് ശരാശി 76,600 ഡോളർ.

3. വാഷിങ്ടൺ ആൻഡ് ലീ യൂനിവേഴ്സിറ്റി(വി.എ): 2021-22 വർഷത്തിൽ 84 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന തുക 75,605 ഡോളർ ആണ്.

4. വെസ്‍ലിയൻ യൂനിവേഴ്സിറ്റി(സി.ടി): 92 അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. വിദേശ വിദ്യാർഥികൾക്ക് ലഭിച്ച ശരാശരി തുക 75,536 ഡോളർ ആണ്.

5. ഡാർഡ്മൗത്ത് കോളജ്(എൻ.എച്ച്): 327 വിദേശ വിദ്യാർഥികൾക്കാണ് കഴിഞ്ഞ അധ്യയന വർഷം സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർഥികൾക്ക് ലഭിച്ചത് ശരാശരി 75,460 ഡോളർ ആണ്.

6. ഡ്യൂക് യൂനിവേഴ്സിറ്റി(എൻ.സി): 245 വിദേശ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർഥികൾക്ക് ശരാശരി 72,325 ഡോളർ ലഭിച്ചു.

7. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി(സി.എ): 245 പേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർഥികൾക്ക് ശരാശരി 72,000 ഡോളർ ലഭിച്ചു.

8. ആംഹെസ്റ്റ് കോളജ്(എം.എ): 160 വിദേശവിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. ശരാശരി 71,655 ഡോളർ വിദ്യാർഥികൾക്ക് ലഭിച്ചു.

9. വസ്സാർ കോളജ്(എൻ.വൈ): 67 വിദേശ വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരായി. ശരാശരി 71,036 ഡോളർ ആണ് ലഭിച്ചത്.

10. ബർണാർഡ് കോളജ്(എൻ.വൈ): 35 വിദേശ വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടി. വിദ്യാർഥികൾക്ക് ശരാശരി 70,735 ഡോളർ സ്കോളർഷിപ്പായി ലഭിച്ചു.

Applying to US universities? Check 10 colleges that aid most foreign students

Tags:    
News Summary - Applying to US universities? Check 10 colleges that aid most foreign students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.