ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലെ ആദ്യ 100 പേരിൽ 93​പേർക്കും പ്രിയം ബോംബെ ഐ.ഐ.ടി

മുംബൈ: ഐ.ഐ.ടി വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമായി ബോംബെ ഐ.ഐ.ടി. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 100 വിദ്യാർഥികളിൽ 93 പേരും തുടർപഠനത്തിന് ആഗ്രഹിക്കുന്നത് ബോം​ബെ ഐ.ഐ.ടിയിലാണ്. ആറുപേർ ഡൽഹി ഐ.ഐ.ടിയും ഒരാൾ മദ്രാസ് ഐ.ഐ.ടിയുമാണ് തെരഞ്ഞെടുത്തത്. ആദ്യ അലോട്മെന്റ് കഴിഞ്ഞപ്പോൾ ആദ്യ 100 പേരിൽ 69 പേർ​ ബോംബെ ഐ.ഐ.ടിയിൽ സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു. 28 പേർ ഡൽഹി ഐ.ഐ.ടിയിലും മൂ​ന്നുപേർ ​മദ്രാസ് ​ഐ.ഐ.ടിയിലും സീറ്റ് നേടി.

കഴിഞ്ഞവർഷം ആദ്യ 100 പേരിൽ 62 പേരാണ് ബോംബെ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. 2020ൽ 58 വിദ്യാർഥികളാണ് ഇവിടെ പ്രവേശനം നേടിയത്. ആദ്യ 100 പേരിൽ കമ്പ്യൂട്ടർ സയൻസാണ് തെരഞ്ഞെടുത്തത്. ഐ.ഐ.ടി ബോംബെയിൽ ​സീറ്റുറപ്പിച്ച 69 പേരിൽ ഒരാൾ മാത്രമാണ് എൻജിനീയറിങ് ഫിസിക്സ് തെരഞ്ഞെടുത്തത്. ആറ് ഘട്ടങ്ങളുള്ള ഐ.ഐ.ടി പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് ലിസ്റ്റ് വെള്ളിയാഴ്ചയാണ് ജോസ(ദ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി)പുറത്തുവിട്ടത്.

1,55,538 വിദ്യാർഥികളാണ് ​ആഗസ്റ്റിൽ നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 40,712 പേർ യോഗ്യത നേടി. അതിൽ 6,516 പേർ പെൺകുട്ടികളാണ്. സെപ്റ്റംബർ 11നാണ് ഫലം പ്രഖ്യാപിച്ചത്. കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞാൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനും മെക്കാനിക്കൽ എൻജിനീയറിങ്ങിനുമാണ് ആവശ്യക്കാർ കൂടുതൽ.   

Tags:    
News Summary - 93 of top 100 JEE Advanced toppers opt for IIT Bombay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.