ഓരോ വർഷം കഴിയുംതോറും കരിയറുകളുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വർഷം മുമ്പുവരെ ആധിപത്യം പുലർത്തിയ തൊഴിലുകൾക്കല്ല ഇപ്പോൾ പ്രാമുഖ്യമുള്ളത്. എൻജിനീയറിങ്ങും മെഡിസിനുമല്ലാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ആറ് തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുകയാണിവിടെ.
ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരിയർ ആണിത്. മൂലധന സമാഹരണം, ലയനങ്ങൾ, ഏറ്റെടുക്കലുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്ഥാപനപരമായ ക്ലയന്റുകളെ പിന്തുണക്കുന്നതിന് ധനകാര്യ സേവന വ്യവസായ വൈദഗ്ധ്യം, വിശകലന വൈദഗ്ധ്യം, ഫലപ്രദമായ ബോധ്യപ്പെടുത്തൽ ആശയവിനിമയ ശേഷി എന്നിവ സംയോജിപ്പിക്കുന്ന നിക്ഷേപ പ്രഫഷനലുകളാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. സ്റ്റാർട്ടപ്പുകൾ മുതൽ സ്ഥാപിത സ്ഥാപനങ്ങൾ വരെയുള്ള ക്ലയന്റുകൾക്കും, ചില സന്ദർഭങ്ങളിൽ, സർക്കാരുകൾക്കു പോലും, ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ അവരുടെ കോർപറേറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നു.
വിദ്യാഭ്യാസ യോഗ്യത: ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബി.കോം, ബി.എ ഇക്കണോമിക്സ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമുള്ളവർക്ക് ഇൻവെസ്റ്റ്മെന്റ് ബാങ്കറാകാം.
മൂന്നു ലക്ഷം മുതൽ 45 ലക്ഷം വരെയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ വാർഷിക ശമ്പളം.
അക്കൗണ്ടിങ് നടപടിക്രമങ്ങൾ നടപ്പിലാക്കുന്ന സാമ്പത്തിക പ്രഫഷനലുകളാണ് ചാർട്ടേഡ് അക്കൗന്റുകൾ. ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് റിപ്പോർട്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ്, അപ്ലൈഡ് ഫിനാൻസ്, ടാക്സേഷൻ എന്നിവയിലാണ് സി.എക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്ലസ്ടു പാസായവർക്ക് സി.എ കോഴ്സിന് അപേക്ഷിക്കാം. മൂന്നുലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് വാർഷിക ശമ്പളം
ഒരു വാണിജ്യ പൈലറ്റ് വിമാനം പ്രവർത്തിപ്പിക്കുന്നത് യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകുന്നത് പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായിട്ടായിരിക്കും.
ഫിസിക്സ്, മാത്തമാറ്റിക്സ, വിഷയങ്ങളിൽ പ്ലസ്ടു, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിവയാണ് കൊമേഴ്ഷ്യൽ പൈലറ്റാകാനുള്ള യോഗ്യതകൾ. രണ്ടു ലക്ഷം മുതൽ 85 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും.
വിവിധ സ്ഥാപനങ്ങൾക്ക് സുഗമമായി പ്രവർത്തിക്കാനായും സേവനം മെച്ചപ്പെടുത്താനും ഉപദേശം നൽകുകയാണ് മാനേജ്മെന്റ് കൺസൾട്ടന്റുമാരുടെ ജോലി.
ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമാണ് യോഗ്യത. മാസ്റ്റേഴ്സ് ബിരുദമുണ്ടെങ്കിൽ കൂടുതൽ അഭികാമ്യം.
10 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് വാർഷിക ശമ്പളം
ഒരു ഉൽപ്പന്നമോ സേവനമോ വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ് മാർക്കറ്റിങ് മാനേജർമാർക്ക് വേണ്ടത്.
മാർക്കറ്റിങ്ങിൽ ബിരുദമാണ് യോഗ്യത. മൂന്നുലക്ഷം മുതൽ 26 ലക്ഷം വരെയാണ് വാർഷിക ശമ്പളം.
പുതിയ ഉൽപ്പന്നങ്ങളുടെ ആസൂത്രണത്തിനും വികസനത്തിനുമാണ് പ്രോഡക്റ്റ് മാനേജർ മുൻഗണന നൽകുന്നത്.
കംപ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിങ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദമാണ് യോഗ്യത.
ആറുലക്ഷത്തിനും 40 ലക്ഷത്തിനുമിടയിലാണ് വാർഷിക ശമ്പളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.