സമർഥരായ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇംഗ്ലണ്ടിൽ ഏക വർഷ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനായുള്ള 2018-19 വർഷത്തെ ഷെവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി www.chevening.org/india എന്ന വെബ്സൈറ്റിൽ Apply for Scholarship എന്ന ലിങ്ക് വഴി 2017 നവംബർ ഏഴിനകം നിർദേശാനുസരണം സമർപ്പിക്കണം.
അപേക്ഷ സമർപ്പണത്തിനുമുമ്പ് ഇംഗ്ലണ്ടിലെ വാഴ്സിറ്റികൾ നടത്തുന്ന മൂന്ന് ഏകവർഷ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകൾ കണ്ടെത്തി പ്രവേശന യോഗ്യതകൾ ഉറപ്പാക്കണം. മാത്രമല്ല 2018 ജൂലൈ 12നകം പ്രസ്തുത വാഴ്സിറ്റികളിൽനിന്നും അഡ്മിഷൻ ഒാഫർ ലെറ്റർ നേടുകയും വേണം.
ടോഫൽ (TOEFL)/െഎ.ി.എൽ.ടി.എസ് മുതലായ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ഉൾപ്പെടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ ജൂലൈ 12നകം ഉറപ്പാക്കുകയും വേണം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
ഇംഗ്ലണ്ടിലെ തെരഞ്ഞെടുക്കപ്പെടുന്ന വാഴ്സിറ്റിയിൽ ഏത് വിഷയത്തിലും മാസ്റ്റേഴ്സ് ഡിഗ്രി പഠനമാവാം. വിദ്യാഭ്യാസ ചെലവുകൾ അടങ്ങിയതാവും സ്കോളർഷിപ് തുക.
യോഗ്യത: ഇംഗ്ലണ്ടിലെ ഒാണേഴ്സ് ഡിഗ്രിക്ക് സമാനമായ ഇന്ത്യയിലെ അണ്ടർ ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവർക്കാണ് അേപക്ഷിക്കാവുന്നത്. മാസ്റ്റേഴ്സ് ഡിഗ്രിക്കാർക്കും അർഹതയുണ്ട്. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരാകണം.
യു.കെ ഗവൺമെൻറിെൻറ സ്കോളർഷിപ്/ധന സഹായം നേടി ഇതിന് മുമ്പ് ഇംഗ്ലണ്ടിൽ പഠനം നടത്തിയവരെ പരിഗണിക്കില്ല.
തൊഴിൽപരമായ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായകമാണ് ഷെവനിങ് സ്കോളർഷിപ് എന്നതിനാൽ ഭാവി കരിയർ വികസനം കൂടി ലക്ഷ്യമിട്ടുള്ളതാവണം ഇംഗ്ലണ്ടിലെ മാസ്റ്റേഴ്സ് ഡിഗ്രി പഠനം. ഷെവനിങ് സ്കോളർഷിപ്പിന് അപേക്ഷിച്ചതിനുശേഷം വാഴ്സിറ്റിയോ കോഴ്സോ മാറ്റാനാകില്ല.
ഒരു വർഷത്തെ ഫുൾടൈം കാലാവധിയുള്ള മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സിലേക്ക് മാത്രേമ സ്കോളർഷിപ് അനുവദിക്കൂ. പ്രഫഷനൽ ഡെവലപ്മെൻറിനായുള്ള ഹ്രസ്വകാല മാസ്റ്റേഴ്സ് കോഴ്സുകളിലും പഠനമാവാം.
സെലക്ഷനായുള്ള ഇൻറർവ്യൂ ഇന്ത്യയിലെ ബ്രിട്ടീഷ് എംബസി/ഹൈകമീഷൻ ഉള്ള നഗരങ്ങളിൽ വെച്ച് നടത്തും. ഇൻറർവ്യൂ സ്ലോട്ടുകൾ എത്രയും വേഗം ബുക്ക് ചെയ്യണം. അപേക്ഷാർഥിയുടെ കോംപിറ്റൻസി പരിശോധിക്കപ്പെടുന്ന വിധത്തിലാവും ഇൻറർവ്യൂ. പാസ്പോർേട്ടാ മറ്റേതെങ്കിലുമൊരു െഎഡിയോ കൂടി ഇൻറർവ്യൂവിന് ഹാജരാകുേമ്പാൾ കൈവശമുണ്ടാകണം.
ബ്രിട്ടീഷ് എംബസി/ഹൈകമീഷൻ പ്രതിനിധികളാവും ഇൻറർവ്യൂ പാനലിലുണ്ടാവുക. വ്യക്തിപരവും തൊഴിൽപരവുമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുന്നതിന് ഷെവനിങ് സ്കോളർഷിപ് എത്രമാത്രം സഹായകമാവും എന്നതിനെപ്പറ്റിയൊക്കെയാവും ഇൻറർവ്യൂവിൽ ആരായുക. മാത്രമല്ല, കോഴ്സ് സെലക്ഷനെപ്പറ്റിയും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇൻറർവ്യൂവിന് അർഹതയുള്ളവരുടെ ലിസ്റ്റ് ഫെബ്രുവരി മധ്യത്തോടെ നോട്ടിഫൈ ചെയ്യും. 2018 മേയ് അവസാനത്തോടെ ഇൻറർവ്യൂ സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഇൻറർവ്യൂ ഫലങ്ങൾ ജൂൺ ആദ്യവാരം അറിയാം.
2018 സെപ്റ്റംബർ/ഒക്ടോബർ മാസത്തോടെ ഇംഗ്ലണ്ടിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾ
www.chevening.org/india എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.