?????????????? ??? ????????? ???????? ???????-????????? ?????? ????????? ?. ????????????? ????????????????

സ്കോളര്‍ഷിപ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ് 

വെള്ളിമാടുകുന്ന്: മലയാളി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് സംബന്ധമായ എല്ലാ വിജ്ഞാപനങ്ങളും യഥാസമയം ലഭ്യമാക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പിന്‍െറ പ്രവര്‍ത്തനോദ്ഘാടനം മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മൂഴിക്കലിലെ എസ്. ഐ.ഒ തസ്കിയ വിദ്യാര്‍ഥിവേദിയാണ് സ്കോ ഫൈന്‍ഡര്‍(SCHOFINDER) എന്ന ആപ് യാഥാര്‍ഥ്യമാക്കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, സ്വകാര്യ സംഘടനകള്‍, സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പഠന പ്രോത്സാഹനാര്‍ഥം പ്രഖ്യാപിക്കുന്ന വിവിധതരം സ്കോളര്‍ഷിപ് വിവരങ്ങള്‍ യഥാസമയം സ്കോ ഫൈന്‍ഡര്‍, മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. ഗൂഗ്ള്‍ പ്ളേസ്റ്റോര്‍ വഴി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം.

സ്കോ ഫൈന്‍ഡര്‍ ആരംഭിച്ച ബ്ളോഗിലും സ്കോളര്‍ഷിപ് വിവരങ്ങള്‍ ലഭ്യമാകും. ദിനപത്രങ്ങള്‍, ഗസറ്റുകള്‍, വെബ്സൈറ്റുകള്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിവിധ സ്രോതസ്സുകളില്‍നിന്ന് സ്ഥിരീകരിച്ച വിവരങ്ങളാണ് ആപ് വഴി ലഭ്യമാക്കുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.