തിരുവനന്തപുരം: എല്ലാ ജില്ലയിലേക്കും നടന്ന ലാസ്റ്റ് ഗ്രേഡ് സർവൻറ് സാധ്യതാ പട്ടികക്ക് പി.എസ്.സി യോഗം അംഗീകാരം നൽകി. അരലക്ഷത്തോളം പേരാണ് 14 പട്ടികകളിലുമായി ഇടം പിടിച്ചത്. 22,500 പേർ സാധ്യതാ മെയിൻ ലിസ്റ്റിലും ഏകദേശം അത്രയോളം പേർ സാധ്യതാ സപ്ലിമെൻററി ലിസ്റ്റിലും ഉൾപ്പെട്ടു. എട്ടര ലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ബിരുദമുള്ളവർക്ക് ഇക്കുറി എൽ.ജി.എസിന് അപേക്ഷിക്കാനാകുമായിരുന്നില്ല.
അധ്യാപക തസ്തികകൾക്ക് നൽകുന്ന വെയിറ്റേജിെൻറ വിഷയം അക്കാദമിക് സമിതി പരിശോധിക്കും. െഎ.െഎ.ടി ഗോരഖ്പൂർ പോലുള്ള സ്ഥാപനങ്ങൾ ഗ്രേഡാണ് നൽകുന്നത്. മറ്റു സർവകലാശാലകൾ മാർക്കും. ഗ്രേഡ് അടിസ്ഥാനത്തിലുള്ളവർക്ക് ഗ്രേഡ് മാർക്ക് നൽകുന്നതിലെ ആശയക്കുഴപ്പം കമീഷനിലെ ബന്ധപ്പെട്ട വിഭാഗം ഉന്നയിച്ചു. നിലവിലെ രീതി ഇതിനായി പരിഷ്കരിക്കേണ്ടി വരും. ഇൗ സാഹചര്യത്തിലാണ് വിഷയം അക്കാദമിക് സമിതിക്ക് വിട്ടത്.
•ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (331/2017), മലയാളം (328/2017), പൊളിറ്റിക്കൽ സയൻസ് (247/2017), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ ഇൻ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി -ഒന്നാം എൻ.സി.എ.- എൽ.സി/എ.ഐ (148/2017), സീനിയർ ലക്ചറർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റിവ് സർജറി -ഒന്നാം എൻ.സി.എ- മുസ് ലിം (154/17) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
•വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (227/2017) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
•ഭക്ഷ്യസുരക്ഷ വകുപ്പിൽ (ഗവ. അനലിസ്റ്റ്സ് ലബോറട്ടറി) ടെക്നിക്കൽ അസിസ് റ്റൻറ് േഗ്രഡ്- രണ്ട് (105/2017) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
•കോളജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളജുകൾ) െലക്ചറർ ഇൻ വീണ ഒന്നാം എൻ.സി.എ. - മുസ്ലിം (609/2017) തസ്തികയിൽ ഇൻറർവ്യൂ നടത്തും
•വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്േട്രാണിക് മെക്കാനിക്) - ഒന്നാം എൻ.സി.എ.- എസ്.ടി. (613/2017), എല്ലാ ജില്ലയിലെയും ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ േഗ്രഡ്- രണ്ട് (92/2016) എന്നിവയിൽ ഓൺലൈൻ പരീക്ഷ നടത്തും.
•ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാം സൂപ്രണ്ട് (403/2017) തസ്തികയിൽ ഒ.എം.ആർ പരീക്ഷ നടത്തും.
•മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയുടെ വിശേഷാൽ ചട്ടങ്ങൾ, പബ്ലിക് റിലേഷൻസ് സർവിസ് വിശേഷാൽ ചട്ടങ്ങൾ -2002െൻറ പരിഷ്കരണം, പിന്നാക്ക വിഭാഗ വികസന വകുപ്പ് വിശേഷാൽ ചട്ടരൂപവത്കരണം സംബന്ധിച്ച സർക്കാർ നിർദേശം, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിലെ വിശേഷാൽ ചട്ടങ്ങളുടെ ഭേദഗതി എന്നിവയിലെ ഉപസമിതി ശിപാർശകൾ അംഗീകരിച്ചു.
•സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ (കോളജ് ഓഫ് ഫൈൻ ആർട്സ്) സ്റ്റുഡിയോ അസിസ്റ്റൻറ് േഗ്രഡ് രണ്ട് (പെയിൻറിങ്) തസ്തികയുടെ യോഗ്യത ഭേദഗതി സംബന്ധിച്ച ഉപസമിതി ശിപാർശയും അംഗീകരിച്ചു.
•കൃഷി വകുപ്പിൽ അഗ്രികൾച്ചർ അസിസ്റ്റൻറ് തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് ശാരീരികക്ഷമത പരീക്ഷ ഒഴിവാക്കി.
•വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (സോഷ്യൽ സയൻസ്) തസ്തികയുടെ യോഗ്യതയിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം എന്നതിൽ കോമേഴ്സ്, മ്യൂസിക് എന്നീ വിഷയങ്ങൾ ഒഴിവാക്കിയും െട്രയിനിങ് യോഗ്യത സോഷ്യൽ സയൻസിലുള്ള ബി.എഡ് ഉറപ്പാക്കിയും ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.