കേരള പബ്ലിക് സർവീസ് കമിഷൻ (പി.എസ്.സി) 609 മുതൽ 902/2025 വരെ കാറ്റഗറികളിൽപ്പെടുന്ന നിരവധി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്പെഷൽ, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകൾ, വകുപ്പ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിജ്ഞാപനം ഡിസംബർ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഫെബ്രുവരി നാലിനകം അപേക്ഷിക്കേണ്ടതാണ്.
● ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി. ശമ്പളം 43,000-91,200 രൂപ. യോഗ്യത: ബി.എസ്.സി (ഫിസിക്സ് ഒരു വിഷയമായിരിക്കണം). അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ തൊഴിൽ പരിചയവും. പ്രായം: 18-36.
● ടെക്നിക്കൽ അസിസ്റ്റന്റ് (കേരള ഡ്രഗ്സ് കൺട്രോൾ). ശമ്പളം 35,600-75,400 രൂപ. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്.സി (കെമിസ്ട്രി). പ്രായം: 19-36.
● സെക്യൂരിറ്റി ഗാർഡ് (വിമുക്ത ഭടന്മാർ മാത്രം). ഗവ. സെക്രട്ടേറിയറ്റ്/ കേരള പി.എസ്.സി). ശമ്പളം 26,500-60,700 രൂപ. യോഗ്യത: എട്ടാം ക്ലാസ് പാസ് അല്ലെങ്കിൽ ആർമി സെക്കൻഡ് ക്ലാസ് തത്തുല്യം. ഉയരം 165 സെ.മീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ. പ്രായം: 18-50.
● എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപറേഷൻ). ശമ്പളം 9,190-15,780 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. പ്രായം: 18-36.
● ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (വിവിധം) ജില്ല തലത്തിൽ നിയമനം. ശമ്പളം 25,500-60700 രൂപ. 14 ജില്ലകളിലേക്ക് തെരഞ്ഞെടുപ്പുണ്ടാവും. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് ലോവർ സർട്ടിഫിക്കറ്റ്/തത്തുല്യം. പ്രായം: 18-36. നേരിട്ടുള്ള നിയമനം.
സർക്കാർ സർവിസിൽ താഴ്ന്ന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് തസ്തിക മാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം.
● അസിസ്റ്റന്റ് പ്രഫസർ-നിയോനാറ്റോളി, എൻഡോക്രിനോളജി, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, ഓങ്കോപതോളജി, റെസ്പിറേറ്ററി മെഡിസിൻ, പൾമണറി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ്, ഫാർമസി, നഴ്സിങ് സ്പെഷാലിറ്റി വകുപ്പുകളിലാണ് അവസരം. (മെഡിക്കൽ വിദ്യാഭ്യാസം) ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്.
● അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2 (സംസ്ഥാന പ്രോസിക്യൂഷൻ സർവിസ്). ശമ്പളം 56,500-1,18,100 രൂപ. യോഗ്യത- അംഗീകൃത നിയമബിരുദം, ബാർ കൗൺസിൽ അംഗത്വമുണ്ടാകണം. ക്രിമിനൽ കോടതികളിൽ അഭിഭാഷകരായി മൂന്നുവർത്തെ പ്രവൃത്തിപരിചയം. പ്രായം: 22-36.
● ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്-2. ശമ്പളം 55,200-1,15,300 രൂപ. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം. പ്രായം: 23-36. ബോയിലർ നിർമാണത്തിലും ഗുണനിലവാര നിയന്ത്രണത്തിലുമുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
● അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷനൽ സേവിങ്സ്. ശമ്പളം 55,200-1,15,300 രൂപ. യോഗ്യത: ബിരുദം. പ്രായം: 18-36. പൊതുജന സമ്പർക്കവും പ്രസംഗിക്കാനുള്ള കഴിവ്, സെയിൽസ് പ്രമോഷൻ, കാൻവാസിങ് എന്നിവയിലുള്ള അഭിരുചി അഭികാമ്യം.
● ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- ജേണലിസം, ഹോംസയൻസ്, സംസ്കൃതം, ഇംഗ്ലീഷ്, കന്നട, സോഷ്യോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇക്കണോമിക്സ്, ഒഴിവുകളുടെ എണ്ണവും യോഗ്യതാ മാനദണ്ഡങ്ങളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിൽ ലഭിക്കും.
● അസിസ്റ്റന്റ് എൻജിനീയർ (കേരള ജല അതോറിറ്റി). ശമ്പളം 53,900-1,18,100 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: സിവിൽ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ് ബി.ടെക്/തത്തുല്യം. പ്രായം: 18-36.
● ലെക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകൾ), ഒഴിവുകൾ-3. ശമ്പളം 51,400-1,10,200 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എം.കോം, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും. പ്രായം: 20-39.
● സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് സൂപ്രണ്ട്, ഒഴിവുകൾ-2, ശമ്പളം 50,200-1,05,300 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: ബി.എസ്‍സി (മാത്തമാറ്റിക്സ്) ഫസ്റ്റ്/സെക്കൻഡ് ക്ലാസ് ബിരുദം. പ്രായം: 18-36.
കൂടുതൽ തസ്തികകളും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്. പട്ടികജാതി/വർഗം മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.