തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 362/2025, 223/2025-പട്ടികജാതി, പട്ടികവർഗം), തസ്തികയിലേക്ക് ജനുവരി 12 ന് രാവിലെ ഏഴ് മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻ്റനൻസ്) (കാറ്റഗറി നമ്പർ 99/2025) തസ്തികയിലേക്ക്ജനുവരി 16 ന് രാവിലെ ഏഴ് മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള പൊലീസ് വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് (പട്ടികജാതി, പട്ടികവർഗം) (കാറ്റഗറി നമ്പർ 293/2025) തസ്തികയിലേക്ക് ജനുവരി 17 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റൻറ് എൻജിനീയർ (കാറ്റഗറി നമ്പർ 357/2025) തസ്തികയിലേക്ക് ജനുവരി 19 ന് രാവിലെ ഏഴ് മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ, ഫീമെയിൽ) (കാറ്റഗറി നമ്പർ 45/2025, 46/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് ജനുവരി 21ന് ഏഴ് മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.