മുംബൈ: 2021-22 വർഷത്തിൽ മുംബൈയിലെ പ്രഫഷനൽ, സ്വാശ്രയ കോളജുകളിൽ നിന്ന് വിദ്യാർഥികൾ വലിയ തോതിൽ കൊഴിഞ്ഞുപോയതായി ചെയ്തതായി ബോംബെ യൂനിവേഴ്സിറ്റി കോളജ് അധ്യാപക യൂനിയൻ റിപ്പോർട്ട്. പരമ്പരാഗത കോഴ്സുകൾക്കും ഡിമാന്റ് കുറയുകയാണ്. യൂനിവേഴ്സിറ്റിൽ ഒന്നാംവർഷ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന്റെ 31 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒന്നാംവർഷ എൻജിനീയറിങ് ബിരുദ കോഴ്സിൽ 36 ശതമാനം ഒഴിവുണ്ട്. അതെസമയം പ്രവേശന സമയത്ത് 2019-20 വർഷത്തെ അപേക്ഷിച്ച് 2020-21 ൽ ഈ കോഴ്സുകളിൽ അപേക്ഷകരുടെ എണ്ണം താരതമ്യേന കൂടുതലായിരുന്നു. നിലവിൽ എൻജിനീയറിങ് വിഭാഗത്തിൽ 50,550 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
1,02,224 സീറ്റുകളുള്ള എൻജിനീയറിങ് ഡിപ്ലോമ കോഴ്സിൽ 69,700 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. എൻജിനീയറിങ് ബിരുദതലത്തിൽ 50,556 ൽ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 1,31,424 ആണ് ആകെ സീറ്റുകൾ. സ്വാശ്രയ രംഗത്തെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് നടത്തിപ്പുകാർക്കിടയിൽ വൻ സമ്മർദ്ദം സൃഷ്ടിക്കുന്നതായും നിരീക്ഷണമുണ്ട്.
ആർക്കിടെക്ചർ കോഴ്സുകൾക്കും ആവശ്യം കുറയുകയാണ്. 45 ശതമാനം സീറ്റുകളാണ് ഈ കോഴ്സിന് ഒഴിഞ്ഞു കിടക്കുന്നത്. വിദ്യാർഥികളില്ലാത്തതിനാൽ നിരവധി ആർക്കിടെക്ചർ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മാനേജ് മെന്റ് പഠനത്തിലും സ്ഥിതി വ്യത്യസ്തമല്ല. 10.3 ശതമാനം സീറ്റുകളാണ് കാലിയായി കിടക്കുന്നത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിപ്പിക്കുന്ന അൺഎയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷനുകളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.