ഐ.ഐ.ടികളിൽ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മദ്രാസ്, ബോംബെ, ഡൽഹി, ധൻബാദ്, ജോധ്പൂർ, കാൻപൂർ, ഖരാഗ്പൂർ, മദ്രാസ്, റൂർക്കി ഗുവാഹതി, മാണ്ഡി ഐ.ഐ.ടികളുടെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ് പഠനാവസരം.
ഐ.ഐ.ടി മദ്രാസ്: മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിൽ റെഗുലർ എം.ബി.എ കോഴ്സിൽ ഫിനാൻസ്, എച്ച്.ആർ.ആൻഡ് ഒ.ബി, ഇൻഫർമേഷൻ സിസ്റ്റംസ്, ഇന്റഗ്രേറ്റീവ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപറേഷൻസ് എന്നിവയാണ് സ്പെഷലൈസേഷനുകൾ. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉള്ളവർക്ക് പ്രവേശനം തേടാം. ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദമുണ്ടായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഐ.ഐ.ടികളിൽനിന്ന് എട്ട് സി.ജി.പി.എയിൽ കൂടുതൽ നേടി ബിരുദമെടുത്തവർക്ക് ‘കാറ്റ് സ്കോർ’ വേണമെന്നില്ല. വിശദവിവരങ്ങൾ hps://doms.iitm.ac.inൽ.ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1600 രൂപ.
ഐ.ഐ.ടി കാൺപൂർ: എം.ബി.എ, രണ്ടുവർഷം, മാർക്കറ്റിങ്, ഫിനാൻസ് ആൻഡ് ഇക്കണോമിക്സ്, ഹ്യൂമെൻ റിസോഴ്സസ്, ഓപറേഷൻസ്, ഐ.ടി/അനലിറ്റിസ്റ്റ്/സ്ട്രാറ്റജി എന്നിവ സ്പെഷലൈസേഷനുകൾ യോഗ്യത- ഫസ്റ്റ് ക്ലാസ് ബിരുദം (പ്ലസ്ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.) കാറ്റ് 2024 സ്കോർ 80 പെർസെന്റിന് മുകളിലുണ്ടാവണം. (എസ്.സി/എസ്.ടി വിഭാഗത്തിന് 55 പെർസെന്റൽ മതി.) അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 2000 രൂപ. ജനുവരി 31 വരെ അപേക്ഷിക്കാം. കാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് https://pingala.iitk.ac.in/MBADM-0/login.
ഐ.ഐ.ടി ബോംബെ: ഷൈലേഷ് ജെ. മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ് നടത്തുന്ന എം.ബി.എ റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ജനുവരി 31 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. ഐ.ഐ.എം കാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുണ്ടാവണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്ക് 55 ശതമാനം മതി.) വിശദവിവരങ്ങൾക്ക് www.som.iitb.ac.in/mba
ഐ.ഐ.ടി ഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ രണ്ട് ഫുൾടൈം പ്രോഗ്രാമുകളാണുള്ളത്. 1. എം.ബി.എ (ജനറൽ)- ഇൻഫർമേഷൻ സിസ്റ്റംസ്, ഫിനാൻസ്, മാർക്കറ്റിങ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, എച്ച്.ആർ. മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്. 2. എം.ബി.എ (ടെലികമ്യൂണിക്കേഷൻ സിസ്റ്റംസ് മാനേജ്മെന്റ്).
ജനുവരി 24 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: എം.ബി.എ -ജനറൽ. 60 ശതമാനം മാർക്കോടെ/ 6.00 സി.ജി.പി.എയിൽ കുറയാതെ ബിരുദം. കോഴ്സ് ഫീസ് 12 ലക്ഷം രൂപ.
എം.ബി.എ ടെലികമ്യൂണിക്കേഷൻസ് സിസ്റ്റംസ് മാനേജ്മെന്റ് യോഗ്യത- സി.ഇ/ബി.ടെക്/ബി.ഫാം/ബി.എസ്‍സി അഗ്രികൾച്ചർ എൻജിനീയറിങ് അല്ലെങ്കിൽ ബി.എസ്‍സി (ഫിസിക്സ്/കെമിസ്ട്രി/മാത് സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണിക് സയൻസ് മുതലായ വിഷയങ്ങൾ) അല്ലെങ്കിൽ കോമേഴ്സ്/ഇക്കണോമിക്സ് ബിരുദം/സി.എ/ഐ.സി.ഡബ്ല്യു.എ മൊത്തം 60 ശതമാനം മാർക്കിൽ /6.00 ജി.പി.എയിൽ കുറയാതെ വിജയിക്കണം. കോഴ്സ് ഫീസ് 12 ലക്ഷം രൂപ. വിവരങ്ങൾക്ക് https://dms.iitd.ac.in.
ഐ.ഐ.ടി റൂർക്കി: മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന റെഗുലർ എം.ബി.എ പ്രോഗ്രാമിൽ ഫിനാൻസ്, മാർക്കറ്റിങ് ഓപറേഷൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകൾ. യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. ഐ.ഐ.ടി ബിരുദക്കാരെ ജെ.ഇ.ഇ/ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തി തെരഞ്ഞെടുക്കും. അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് https://ms.iitr.ac.in
ഐ.ഐ.ടി ഖരാഗ്പൂർ (https://iitkgp.ac.in/MBA) ഐ.ഐ.ടി ഗുവാഹതി (www.iitg.ac.in/sob) ഐ.ഐ.ടി ജോധ്പൂർ (http://iitj.ac.in) ഐ.ഐ.ടി മാണ്ഡി (https://som.iitmandi.ac.in) എന്നിവയുടെ മാനേജ്മെന്റ് സ്റ്റഡീസ്/സ്കൂളുകളിലും ദ്വിവത്സര ഫുൾടൈം എം.ബി.എ കോഴ്സുകളിൽ പ്രവേശനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.