കോട്ടയം: കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ മൂന്നുവർഷ പി.ജി ഡിപ്ലോമ റെസിഡൻഷ്യൽ പ്രോഗ്രാമുകളിലേക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രഫി, എഡിറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് എന്നീ വിഷയങ്ങളിലാണ് കോഴ്സ്.
ഓരോ വിഭാഗത്തിലും പത്തുസീറ്റുകളാണുള്ളത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയും തുടർന്ന് ആറുദിവസത്തെ ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. www.krnnivsa.com വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്നുവരെ ദീർഘിപ്പിച്ചു. ഫോൺ: 9061706113. ഇ-മെയിൽ: admn.krnnivsa@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.