തിരുവനന്തപുരം: വൊക്കേഷനല്‍ ഹയർ സെക്കൻഡറി ഒന്നാം വര്‍ഷ ഏക ജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് www.vhsap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. Second suppl-Transfer Allotment Results എന്ന ലിങ്കില്‍ അപേക്ഷ നമ്പറും ജനന തീയതിയും ടൈപ് ചെയ്ത് അലോട്ട്മെൻറ് വിവരങ്ങള്‍ മനസ്സിലാക്കാനും അലോട്ട്മെൻറ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിെൻറ അടിസ്ഥാനത്തില്‍ ജൂലൈ 29ന് ഉച്ചക്ക് ഒന്നുവരെ സ്കൂളുകളില്‍ അഡ്മിഷന് നേടാം.അലോട്ട്മെൻറ് ലഭിച്ചിട്ടുളള വിദ്യാർഥികള്‍ക്ക്, സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുളള വിദ്യാർഥികള്‍, ജൂലൈ 29ന് ഉച്ചക്ക് ഒന്നിനകം അലോട്ട്മെൻറ് ലഭിച്ച് സ്കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരഅഡ്മിഷന് നേടാതിരുന്നാല്‍, അഡ്മിഷന് പ്രക്രിയയില്‍നിന്ന് പുറത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.