വേടന്റെ പാട്ട് ഇനി വിദ്യാർഥികൾക്ക് പാഠ്യവിഷയം

കോഴിക്കോട്: റാപ് ഗായകൻ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ. കാലിക്കറ്റ് നാലുവർഷ ബിരുദപ്രോഗ്രാമിൽ മലയാളം നാലാംസെമസ്റ്ററിലാണ് റാപ് ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്കാരപഠനം എന്നിവയിൽ താരതമ്യപഠനത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്. കൂടാതെ റീൽസും വെബ് സീരീസും പോഡ്കാസ്റ്റും ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികൾക്ക് പഠിക്കാൻ ഉണ്ടാകും. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാൻ വാഴുന്നിടം...’ എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ അസ്...’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നൽകിയത്.

ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിൽ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ...’ എന്ന കഥകളിപ്പദത്തിന്റെ വിഡിയോ ലിങ്കും നൽകിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്. 

Tags:    
News Summary - Vedans song in university syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.