സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ മാറ്റി; മെയ് 26ന് നിശ്ചയിച്ച പരീക്ഷ ജൂൺ 16ന് നടക്കും

ന്യൂഡൽഹി: 2024ലെ സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ തീയതി മാറ്റി. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യൂനിയൻ പബ്ലിക് സര്‍വിസ് കമീഷൻ (യു.പി.എസ്‍.സി) അറിയിച്ചു.

മെയ് 26ന് നിശ്ചയിയ പരീക്ഷ ജൂണ്‍ 16ലേക്കാണ് മാറ്റിയത്. തെരഞ്ഞെടുപ്പ് കമീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 20 മുതൽ അഞ്ചു ദിവസങ്ങളിലാണ് സിവിൽ സർവിസ് മെയിൻ പരീക്ഷ നടക്കുക. ഇന്ത്യൻ ഫോറസ്റ്റ് സര്‍വിസ് പരീക്ഷയുടെ സ്ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ.

ഈ വര്‍ഷം സിവില്‍ സര്‍വിസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വിസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വിസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് നേടുന്നവർ മെയിൻ പരീക്ഷക്ക് യോഗ്യത നേടും.

Tags:    
News Summary - UPSC Civil Services Prelims 2024 postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.