സാങ്കേതിക സർവകലാശാല; ഏഴായിരത്തിലധികംപേർ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ച് നാലു ദിവസത്തിനകം ഏഴായിരത്തിലധികം വിദ്യാർഥികൾ പ്രൊവിഷനൽ സർട്ടിഫിക്കറ്റും ഗ്രേഡ് കാർഡും ഡൗൺലോഡ് ചെയ്തു. 4520 പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും 2492 ഗ്രേഡ് കാർഡുകളും ഇതിൽ ഉൾപ്പെടുന്നു.

വിജയികളുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഫലം പ്രസിദ്ധീകരിച്ചതിനൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷ കോൺട്രോളറുടെ ഇ-ഒപ്പോടെ വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാക്കിയിരുന്നു.

ആഗസ്റ്റ് ഒന്നിനാണ് 2018 -22 ബി.ടെക് ബാച്ചിന്‍റെ ഫലം സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചത്. കേരളത്തിൽ ആദ്യമായി സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ സംവിധാനം വഴി വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത് സാങ്കേതിക സർവകലാശാലയാണ്. ട്രാൻസ്ക്രിപ്റ്റിന്‍റെ മാതൃകയിലാണ് ഗ്രേഡ് കാർഡുകളുടെ ഡിസൈൻ. ഒന്നുമുതൽ എട്ടു വരെയുള്ള സെമസ്റ്ററുകളുടെ ഗ്രേഡുകളാണ് ഇതിലുള്ളത്. വിവിധ സെമസ്റ്ററുകളിലെ ഗ്രേഡ് കാർഡുകളും അതത് സെമസ്റ്ററുകൾ പൂർത്തിയാക്കുന്ന മുറക്ക് വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാണ്.

Tags:    
News Summary - University of Technology; More than 7 thousand people downloaded the digital certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.