representational image

വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

അന്താരാഷ്ട്ര സിനിമ സാഹിത്യ സെമിനാര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മലയാള പഠനവകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ സെമിനാറിന് 29ന് തുടക്കമാകും. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി 29ന് രാവിലെ 9.45ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

സിനിമ നിരൂപകന്‍ വി.കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളില്‍ സജിത മഠത്തില്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, അബു സയീദ്, ജി.ആര്‍. ഇന്ദുഗോപന്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിനാണ് സമാപനം.

വാക് ഇന്‍ ഇന്റര്‍വ്യൂ

സര്‍വകലാശാല കായികപഠനവിഭാഗം ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിലേക്ക് നീന്തല്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30ന് ഭരണകാര്യാലയത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷ

ബിവോക് മള്‍ട്ടിമീഡിയ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022, കോവിഡ് സ്പെഷല്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷകൾ നവംബര്‍ 29ന് ആരംഭിക്കും.

പുതുക്കാട് പ്രജ്യോതി നികേതനിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി (സി.ബി.സി.എസ്.എസ്) റെഗുലര്‍ ഏപ്രില്‍ 2021 (2019 സ്‌കീം -2020 പ്രവേശനം), 2021 പ്രവേശനം ഏപ്രില്‍ 2022 പ്രാക്ടിക്കല്‍, റെഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പിഴ കൂടാതെ ഡിസംബര്‍ ഒമ്പത്, 170 രൂപ പിഴയോടെ ഡിസംബര്‍ 12.

ഒന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ല്യു/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എം.ടി.ടി.എം/ എം.ബി.ഇ/ എം.ടി.എച്ച്.എം/ എം.എച്ച്.എം റെഗുലര്‍ നവംബര്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലോ കോളജുകളിലെ നാലാം സെമസ്റ്റര്‍ എൽ.എൽ.എം റെഗുലര്‍ ഡിസംബര്‍ 2022, സപ്ലിമെന്ററി മാര്‍ച്ച് 2023 പരീക്ഷക്ക് ഓണ്‍ലൈനായി പിഴ കൂടാതെ ഡിസംബര്‍ ഒമ്പതു വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം

മൂന്നാം സെമസ്റ്റര്‍ ബിആർക് നവംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.ബി.എ എസ്.ഡി.ഇ സി.യു.സി.എസ്.എസ് ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോളജുകളുടെ പ്രൊവിഷനല്‍ അഫിലിയേഷൻ

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ 2023 -24 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷനല്‍ അഫിലിയേഷന്‍ (സി.പി.എ) പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. പിഴ കൂടാതെ ഡിസംബര്‍ 31 വരെയും 1105 രൂപ പിഴയോടെ ജനുവരി 15 വരെയും സൂപ്പര്‍ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: www.cdc.uoc.ac.in.

കുസാറ്റ് 

സ്‌പോട്ട് അഡ്മിഷന്‍

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വിഭാഗം, ബി.ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങ് കോഴ്‌സിലേക്ക് പ്രത്യേക ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നവംബര്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.cusat.ac.in/. സന്ദര്‍ശിക്കുക.

എം.ജി

പരീക്ഷാഫലം

കോട്ടയം: മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍, 2014, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി)ഡി.ഡി.എം.സി.എ സപ്ലിമെന്‍ററി(2014- 2016 അഡ്മിഷനുകള്‍) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 12 വരെ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Tags:    
News Summary - university notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.