സർവകലാശാല വാർത്തകൾ

എം.ജി 

പ്രാ​ക്ടി​ക്ക​ല്‍

മൂ​ന്നാം വ​ര്‍ഷ എം​എ​സ്​ സി ​മെ​ഡി​ക്ക​ല്‍ അ​നാ​ട്ട​മി (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്‌​സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്‌​സി ചാ​ന്‍സ് ഫെ​ബ്രു​വ​രി 2025) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 17 മു​ത​ല്‍ 19 വ​രെ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി ഏ​പ്രി​ല്‍ 2025) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്റ്റ്, വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഏ​ഴു മു​ത​ല്‍ ന​ട​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2018, 2019 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്‌​സി ചാ​ന്‍സ്), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം​സി​എ (2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഏ​ഴു മു​ത​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം​എ​സ്​ സി ​ബേ​സി​ക് സ​യ​ന്‍സ​സ് (ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് ആ​ൻ​ഡ്​ മെ​ഷീ​ന്‍ ലേ​ണി​ങ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​ഡാ​റ്റാ സ​യ​ന്‍സ്), ഇ​ന്റ​ഗ്രേ​റ്റ​ഡ് എം​എ ലാം​ഗ്വേ​ജ​സ്-​ഇം​ഗ്ലീ​ഷ് (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2020 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റും, സ​പ്ലി​മെ​ന്റ​റി​യും) പ​രീ​ക്ഷ​ക്ക്​ ജൂ​ലൈ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഒ​മ്പ​തു വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 11 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 17 മു​ത​ല്‍ ന​ട​ക്കും. ജൂ​ലൈ ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ര​ണ്ടി​നും സൂ​പ്പ​ര്‍ ഫൈ​നോ​ടെ മൂ​ന്നി​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 17 മു​ത​ല്‍ ന​ട​ക്കും.

ജൂ​ലൈ ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ര​ണ്ടി​നും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി മൂ​ന്നി​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍ (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2020 അ​ഡ്മി​ഷ​നു​ക​ള്‍ ര​ണ്ടാം മെ​ഴ്‌​സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 16 മു​ത​ല്‍ ന​ട​ക്കും.

കാലിക്കറ്റ്

അഫ്ദലുൽ ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഫ്ദലുൽ ഉലമ (പ്രിലിമിനറി) പ്രോഗ്രാം (പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28ന് മുമ്പ് മാൻഡേറ്ററി ഫീസടക്കണം. മാൻഡേറ്ററി ഫീസ്: എസ്.സി/എസ്.ടി/ മറ്റു സംവരണ വിഭാഗക്കാർ-145 രൂപ. മറ്റുള്ളവർ-575 രൂപ. നിർദിഷ്ട സമയപരിധിക്കകം മാൻഡേറ്ററി ഫീസടക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുന്നതുമായിരിക്കും.

ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായി ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടണം. ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും റദ്ദാക്കേണ്ടതാണ്. ഹയർ ഓപ്‌ഷൻ നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് കോളജിൽ ഹാജരാക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ https://admission.uoc.ac.in/ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 2407017, 2660600.

പി.ജി പ്രവേശനം

സർവകലാശാല ചരിത്ര പഠനവകുപ്പിലെ എം.എ ഹിസ്റ്ററി 2025-27 പ്രോഗ്രാം പ്രവേശനത്തിന്റെ ആദ്യഘട്ട പ്രവേശനം ജൂൺ 28ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. അർഹരായവർക്ക് അഡ്മിഷൻ മെമോ ഇ-മെയിൽ ചെയ്തിട്ടുണ്ട്.

ഫിലോസഫി പഠനവകുപ്പിലെ എം.എ ഫിലോസഫി - 2025 പ്രോഗ്രാമിന് ഒന്നാം അലോട്ട്മെന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 28ന് രാവിലെ 10ന് പഠനവകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഒന്നാം അലോട്ട്മെന്റ് റാങ്ക് ലിസ്റ്റ് https://philosophy.uoc.ac.in/ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ 2025-26 അധ്യയന വർഷത്തെ എം.കോം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മെമോ ലഭിച്ചവർ ജൂൺ 28ന് രാവിലെ 10.30ന് പഠനവകുപ്പ് ഓഫിസിൽ നിർദേശിക്കപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.

ഫോക്‌ലോർ പഠനവകുപ്പിൽ 2025-26 അധ്യയന വർഷത്തെ പി.ജി പ്രവേശനം ജൂൺ 30ന് നടക്കും. പ്രവേശന മെമോ ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

വനിത പഠനവകുപ്പിൽ 2025-26 അധ്യയന വർഷത്തെ പി.ജി പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂൺ 30ന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ-മെയിൽ: wshod@uoc.ac.in.

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-സി.ഡി.ഒ.ഇ) എം.എ ഹിന്ദി ഏപ്രിൽ 2025 റഗുലർ/ സപ്ലിമെന്ററി വൈവ ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-പി.ജി -എസ്.ഡി.ഇ) എം.എ ഹിന്ദി ഏപ്രിൽ 2024 (സ്പെഷൽ കേസ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലി. പരീക്ഷ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം വർഷ (2018 പ്രവേശനം) ബി.എച്ച്.എം, നാലാം വർഷ (2016 മുതൽ 2018 വരെ പ്രവേശനം) ബി.എച്ച്.എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും. എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ (2009 സ്‌കീം - 2013 പ്രവേശനം) ബി.ടെക്/പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.

എം.എ ജേണലിസം അലോട്ട്‌മെന്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ 2025-26 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​എ ജേ​ണ​ലി​സം ആ​ന്‍ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, മാ​സ്റ്റ​ര്‍ ഓ​ഫ് സോ​ഷ്യ​ല്‍ വ​ർ​ക്സ് (എം.​എ​സ്.​ഡ​ബ്ല്യു) പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ഡ്മി​റ്റ് കാ​ര്‍ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ജൂ​ലൈ ഒ​ന്നി​ന് വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് അ​ത​ത് പ​ഠ​ന വ​കു​പ്പ്/​കോ​ള​ജ് /സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. വെ​ബ്‌​സൈ​റ്റ്: https://admission.uoc.ac.in. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0494 2407016, 2407017, 2660600.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.