ഓണ്‍ലൈന്‍ പ്രോഗ്രാം: അപേക്ഷ 30 വരെ
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ ജനുവരി സെഷനിലേക്ക് മാര്‍ച്ച് 30ന് വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. എം.ബി.എ (ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിങ്, ഫിനാന്‍സ്), എം.കോം (ഫിനാന്‍സ് ആൻഡ് ടാക്സേഷന്‍), എം.എ ഇംഗ്ലീഷ്, ബി.കോം (ഓണേഴ്സ്) എന്നിവയാണ് പ്രോഗ്രാമുകള്‍. യു.ജി.സിയുടെ അംഗീകാരത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. പ്രായപരിധിയില്ല. ലോകത്ത് എവിടെനിന്നും പഠിക്കാനാകും. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേരാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://cdoe.mgu.ac.in/ വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2731010.
സ്പോട്ട് അഡ്മിഷന്
എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എൽഎൽ.ബി പ്രോഗ്രാമില്‍ (ഓണേഴ്സ് 2024 അഡ്മിഷന്) ഒഴിവുള്ള സംവരണ സീറ്റുകളില്‍ മാര്‍ച്ച് ഏഴിന് സ്പോട്ട് അഡ്മിഷന് നടക്കും. എസ്.സി, എസ്.ടി, എല്‍.സി-രണ്ട് വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുഡുംബി, എക്സ് ഒ.ബി.സി -ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫിസില്‍ എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞവര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതരവിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ബി.എൽ.ഐ.ബി.ഐ.എസ്.സി (2024 അഡ്മിഷന് റെഗുലര്‍) ഒന്നാം സെമസ്റ്റര്‍ ബി.എൽ.ഐ.എസ്.സി (2023 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷ മാര്‍ച്ച് 25ന് ആരംഭിക്കും. മാര്‍ച്ച് 10 വരെ ഫീസടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി 11 വരെയും സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി-പുതിയ സ്കീം) പരീക്ഷകള്‍ക്ക് മാര്‍ച്ച് 15 വരെ ഫീസടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.
എട്ടാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് സപ്ലിമെന്ററി-പുതിയ സ്കീം) പരീക്ഷകള്‍ക്ക് മാര്‍ച്ച് 14 വരെ ഫീസടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 15 വരെയും സൂപ്പര്‍ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
2022 അഡ്മിഷന് സി.ബി.സി.എസ് അഞ്ചാം സെമസ്റ്റര്‍ തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ്, കഥകളി ചെണ്ട, കഥകളി വേഷം, പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10, 13 തീയതികളില്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ബാങ്കിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്കീം ഡിസംബര്‍ 2024) പ്രാക്ടിക്കല്‍ പരീക്ഷ 12ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും.
പരീക്ഷാതീയതി
ഒന്നുമുതല്‍ മൂന്നുവരെ സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് -പഴയ സ്കീം) പരീക്ഷകള്‍ മാര്‍ച്ച് 25ന് തുടങ്ങും.
ആറാം സെമസ്റ്റര്‍ ബി.വോക് (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് -പുതിയ സ്കീം) പരീക്ഷകള്‍ ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിക്കും.
വൈവ
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.കോം. പ്രഫഷനൽ, ബി.കോം. വൊക്കേഷനൽ, ബി.കോം ഓണേഴ്സ് കോഴ്സുകളുടെ ഏപ്രിൽ 2025 പ്രോജക്ട് ഇവാലുവേഷനും വൈവയും മാർച്ച് 17 മുതൽ അതത് കോളജുകളിൽ നടത്തും. വിശദ വിവരങ്ങൾ കോളജുകളിൽനിന്ന് ലഭ്യമാകും.
പരീക്ഷ
രണ്ടാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എം.ആർക് ജൂലൈ 2024 റെഗുലർ/സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാല വാർത്തകൾ
മൂന്നാം സെമസ്റ്റർ (CCSS) എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എസ് സി മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS-SDE) എം.എ ഹിസ്റ്ററി (2020, 2021 പ്രവേശനം) നവംബർ 2023, (2022 പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.