ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കും - മന്ത്രി

തിരുവനന്തപുരം: ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. നവംബർ ഒന്നിന്​ സ്​കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമാക്കിയിരുന്നില്ല. ബസ് കൺസെഷൻ അടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂടിയാണ്​ യൂനിഫോം നിർബന്ധമാക്കുന്നത്​.

ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്​റ്റലുകളും തുറക്കാം. എട്ടുമുതൽ സ്പെഷൽ സ്കൂൾ തുറക്കാം.

പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താമെന്ന്​ മന്ത്രി അറിയിച്ചു.

Tags:    
News Summary - Uniforms will be made compulsory in schools from December 13 says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT