എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.26%, ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ, കുറവ് വയനാട്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.26 ആണ്. കഴിഞ്ഞ വർഷം 99.47 ശതമാനം ആയിരുന്നു. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,25,509 ആയിരുന്നു.

വിജയശതമാനത്തിൽ ഏറ്റവും കൂടുതൽ റവന്യൂജില്ല കണ്ണൂർ (99.76%). ഏറ്റവും കുറവ് വയനാട് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (99.94%). ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98%). എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ ഏറ്റവും കൂടുതൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 3024 പേർ ഫുൾ എ പ്ലസ് നേടി.

എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ- പുതിയ സ്കീം

പരീക്ഷ എഴുതിയവർ - 275

വിജയിച്ചവർ - 206

വിജയശതമാനം -74.91%

എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ- പഴയ സ്കീം

പരീക്ഷ എഴുതിയവർ - 134

വിജയിച്ചവർ - 95

വിജയശതമാനം -70.09 %

ഗൾഫ് സെന്‍ററുകളുടെ പരീക്ഷാഫലം

ആകെ വിദ്യാലയങ്ങൾ - 9

പരീക്ഷ എഴുതിയവർ - 571

വിജയിച്ചവർ - 561

വിജയശതമാനം -98.25%

100 ശതമാനം വിജയം നേടിയത്- നാല് ഗൾഫ് സെന്‍ററുകൾ

ലക്ഷദ്വീപ് സെന്‍ററുകളുടെ പരീക്ഷാഫലം

ആകെ വിദ്യാലയങ്ങൾ - 9

പരീക്ഷ എഴുതിയവർ - 882

വിജയിച്ചവർ - 785

വിജയശതമാനം -89 %

കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്‍റർ

1. ടി.കെ.എം.എം എച്ച്.എസ്.എസ് എടരിക്കോട് മലപ്പുറം ആണ്. 2104 വിദ്യാർഥികൾ പരീക്ഷ എഴുതി.

2. സെന്‍റ് മേരീസ് എച്ച്.എസ്.എസ്. പട്ടം, തിരുവനന്തപുരം. 1618 വിദ്യാർഥികൾ പരീക്ഷ എഴുതി

കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്‍റർ

1. എച്ച്.എം.എച്ച്.എസ്.എസ്, രണ്ടാർക്കര, എറണാകുളം -ഒരു വിദ്യാർഥി

2. സെന്‍റ് റോസല്ലാസ് ഇംഗ്ലീഷ് സ്കൂൾ, പൂമാല, വയനാട് -ഒരു വിദ്യാർഥി

3. ജി.ജി.വി.എച്ച്.എസ്.എസ് പേട്ട തിരുവനന്തപുരം -രണ്ട് വിദ്യാർഥികൾ

കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 പേർ ആൺകുട്ടികളുമാണ്. 1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്. 

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തിയത്. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ൽ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി, ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ:

https://results.kite.kerala.gov.in, www.prd.kerala.gov.in , https:/pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി ഫ​​​ലം http://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി. ഫ​​​ലം http://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.

Tags:    
News Summary - The SSLC result was announced and the pass percentage was 99.26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.