പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരള സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ സജ്ജമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കണമെന്നും അല്ലാത്തപക്ഷം ഹരജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്ലസ് വൺ പരീക്ഷാ കാര്യത്തിൽ നിലപാട് അറിയിക്കാൻ ഒരാഴ്ചത്തെ സമയം കേരളത്തിന്‍റെ സ്റ്റാൻഡിങ് കോൺസൽ ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച തന്നെ ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

Tags:    
News Summary - The kerala government has told the Supreme Court that the Plus One exam will not be canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.